യോഗ ഗുരു ബാബാ രാംദേവിന്റെ ആയുര്‍വ്വേദ സംരഭമായ പതഞ്ജലി
ഉല്‍പന്നങ്ങള്‍ക്ക് സൈനിക സ്‌റ്റോറുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. പതഞ്ചലി ഉല്‍പന്നങ്ങളിലെ വിഷാംശം ചൂണ്ടികാണിക്കുന്ന ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതടിസ്ഥാനത്തിലാണ് തീരുമാനം.

കല്‍ക്കത്തയിലെ ഫുഡ് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് പതഞ്ചലി ഉപോയോഗിക്കുന്നത് ഹാനികരമാണെന്ന് കണ്ടെത്തിയത്. ഇതോടെ മുഴുവന്‍ സൈനിക കാന്റീനുകളില്‍ നിന്നും പതഞ്ചലിയുടെ അംല ജ്യൂസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നേരത്തെ പതഞ്ചലി നൂഡ്ല്‍സ്, പതഞ്ചലി പിസ്ത തുടങ്ങിയ ഉല്‍പന്നങ്ങള്‍ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ നിരോധിച്ചിരുന്നു. ജില്ലാ തലത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലും പതഞ്ചലി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഹാനികരമാണെന്ന് കണ്ടെത്തിയിരുന്നു.