തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം വെളിപ്പെടുത്തിയ ഡോ. ഹാരിസിന് കാരണം കാണില്‍ നോട്ടീസ് നല്‍കി. വിഷയത്തില്‍ വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണം തേടാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.
വിവിധ വകുപ്പ് മേധാവികള്‍ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് വിദഗ്ധസമിതിക്ക് മുമ്പാകെ തുറന്നു പറഞ്ഞിരുന്നു. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വകുപ്പ് മേധാവികള്‍ വ്യക്തമാക്കി.