Culture

മോദി സര്‍ക്കാര്‍ തകര്‍ത്തത് സത്യസന്ധരായ കോടിക്കണക്കിനാളുകളുടെ ജീവിതം: ഡോ മന്‍മോഹന്‍ സിങ്‌

By chandrika

December 09, 2016

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് വീണ്ടും. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട നയമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റേതെന്നും ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും ഡോ. സിങ് ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ‘ഭീകരമായ ഒരു ദുരന്തത്തിന്റെ നിര്‍മാണം’ (Making of a mammoth tragedy) എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

കള്ളപ്പണക്കാര്‍ക്കെതിരായ യുദ്ധം എന്ന പേരില്‍ സത്യസന്ധരായ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. നേരത്തെ രാജ്യസഭയില്‍ ഡോ. മന്‍മോഹന്‍ സിങ് നടത്തിയ നാലു മിനുട്ട് പ്രസംഗം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:

ഡോ. മന്‍മോഹന്‍ സിങിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം ഇവിടെ.