kerala

ഡോ.വന്ദന ദാസ് കൊലപാതകക്കേസ്: പ്രതിയെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു

By webdesk14

May 19, 2023

കൊല്ലം: ഡോക്ടര്‍ വന്ദന കൊലപാതകക്കേസില്‍ തെളിവെടുപ്പ് നടത്തി. സന്ദീപിന്റെ ഓടനാവട്ടംചെറുകരക്കോണത്തെ വീട്ടിലും സന്ദീപിന്റെ സുഹൃത്ത് ശ്രീകുമാറിന്റെ വീട്ടിലുമായിരുന്നു തെളിവെടുപ്പ്. പുലര്‍ച്ചെ നാലരയോടെയാണ് പ്രതിയുമായി അന്വേഷണസംഘമെത്തിയത്.

സംഭവദിവസം ആശുപത്രിയില്‍ എത്തിയതുമുതല്‍ ഡോക്ടര്‍ വന്ദനയടക്കം അഞ്ചുപേരെയും കുത്തി വീഴ്ത്തിയത് വരെയുള്ള കാര്യങ്ങള്‍ പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. തെളിവെടുപ്പ് സമയത്ത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സന്ദീപ് അന്വേഷണസംഘത്തോട് പറഞ്ഞത്. കനത്ത സുരക്ഷയിലാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ തെളിവെടുപ്പിന് എത്തിച്ചത്. അഞ്ചുമണിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം പ്രതിയുമായി മടങ്ങി. പകല്‍ പ്രതിയുമായി വന്നാലുണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്താണ് തെളിവെടുപ്പ് പുലര്‍ച്ചെ നടത്താന്‍ തീരുമാനിച്ചത്.