കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസില്‍ മാര്‍ച്ച് 17ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസില്‍ 70-ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു.
2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ പ്രതിയായ സന്ദീപ് കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നേ ദിവസം ആശുപത്രിയിലെത്തിച്ചിരുന്ന അധ്യാപകനായ പ്രതി സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ചതായി കേസില്‍ പറയുന്നു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. കേസില്‍ 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടിമുതലുകളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ സമര്‍പ്പിച്ചു.