Culture

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോര്‍ജ് കുട്ടി; കുടുംബ ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്‌

By chandrika

October 05, 2020

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദൃശ്യം നായകന്റെ കുടുംബ ചിത്രം പങ്കുവെച്ച് സംവിധായകന്‍ ജീത്തു ജോസഫ്. മോഹന്‍ലാല്‍ നായകനായ ദൃശ്യം 2013 ലാണ് പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് ജോര്‍ജ് കുട്ടിയുടേയും കുടുംബത്തിന്റെയും ചിത്രം ജീത്തു ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബോക്സ് ഓഫീസില്‍ വന്‍ വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണ് ജീത്തു ജോസഫ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അതിന്റെ ലൊക്കേഷന്‍ ചിത്രമാണിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/JeethuJosephOnline/posts/988220184988213

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.