kerala

ഡ്രൈവർക്ക് തലകറക്കം, കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

By webdesk14

December 17, 2023

ഡ്രൈവർക്ക് തലകറക്കമുണ്ടായതിനെ തുടർന്ന് കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ബസിന്റെ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. അരൂർ സിഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങൾക്ക് പിന്നിലാണ് ബസ് ഇടിച്ചുകയറിയത്. അപകടത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില​ഗുരുതരമാണെന്നാണ് വിവരം.

വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സിഗ്നൽ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. പിന്നാലെ മുന്നിലുണ്ടായിരുന്ന രണ്ട് കാറും എറണാകുളത്ത് നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് വാഹനങ്ങളുടെ കൂട്ടിയിടി നടന്നത്. അപകടത്തില്‍ ഒരു കാർ പൂർണമായും തകർന്നു.