india

മയക്കുമരുന്ന് കേസ്: ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി

By Test User

March 02, 2022

ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍.സി.ബി.ആര്യന്‍ഖാന്‍ മയക്കുമരുന്ന് കേസിലെ ഗൂഢാലോചനയുടെ ഭാഗമോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമോ ആണെന്നതിന് തെളിവുകളിലെന്നും എസ്‌ഐടി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മയക്കുമരുന്ന് കൈവശം വച്ചിട്ടില്ലെന്നും അതിനാല്‍ അയാള്‍ക്ക് ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും എന്‍.സി.ബി റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചാറ്റുകള്‍ പരിശോധിക്കേണ്ട ആവശ്യമില്ല. ചാറ്റുകള്‍ പരിശോധിച്ചതില്‍ ആര്യന്‍ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് സിന്‍ഡിക്കേറ്റുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാസങ്ങള്‍ക്ക്്മുന്‍പാണ് ആഡംബര കപ്പലില്‍ നിന്നും ആര്യന്‍ ഖാനെ എന്‍സിബി ഉദോ്യഗസ്ഥര്‍ അറസറ്റ് ചെയ്തത്.ഇവരില്‍ നിന്ന് അന്ന് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.ഇതിന് ഒരു മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരിന്നു.തുടര്‍ന്നാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്.