kerala

കായംകുളത്ത് രണ്ടിടത്ത് രാസലഹരി വേട്ട; സ്ത്രിയുൾപ്പെടെ 3 പേർ പിടിയിൽ

By sreenitha

January 04, 2026

കരിലക്കുളങ്ങര പോലിസ് സ്റ്റേഷൻ പരിധിയിൽ നൗഫിയ – 30, കണ്ടത്തിൽ പറമ്പിൽ മുട്ടം ചേപ്പാട് എന്ന യുവതിയെ അവർ വാടകയ്ക്ക് താമസിക്കുന്ന ഏവുർ വടക്കും മുറിയിൽ പുന്നൂർ കിഴക്കേതിൽ വീട്ടിൽ നിന്നാം 7.25 gm MDMA യുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലക്കുളങ്ങര പോലിസും ചേർന്ന് പിടികുടിയത്. ഇ സ്ത്രീക്ക് ലഹരി വിൽപ്പനയുണ്ടെന്ന് മനസിലാക്കി പോലിസ് മാസങ്ങളായി ഇവരെ നിരി ക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ധാരളം സ്തീകൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ ഇവരുടെ വീട്ടിൽ വന്നു പോകുന്നു എന്ന് രഹസ്യവിവരം കിട്ടിയതിൻറെ വെളിച്ചത്തിലാണ് വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

ഇവരുടെ അടുത്ത സുഹൃത്താണ് ലഹരി മരുന്ന് ഇവിടെ എത്തിച്ചു നൽകിയത്. ഇയാളെ ഉടൻ തന്നെ പിടി കുടുമെന്ന് പോലിസ് പറഞ്ഞു. ഇന്നലെ തൃക്കുന്നപ്പുഴ പോലിസ് സ്റ്റേഷൻ പരിധിയിൽ സാജിദ് – 25 S/o നാസാർ , പുതുവൽ പല്ലന ,കാശിനാഥൻ – 19 S/o ശിവപ്രസാദ്,ഇടവിട്ടിൽ , ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവരെ 7 gm MDMA യുമായി പാനൂർ പുത്തൻപുര ജംഗ്ഷനിൽ വെച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കുന്നപ്പുഴ പോലിസും ചേർന്ന് പിടികുടി. കായംകുളം Dysp ബിനുകുമാറിൻ്റെ നേതൃത്വത്തിൽ CI ലാൽ സി ബേബി , SI ശ്രീകുമാരക്കുറുപ്പ്, SI അജിത്ത്,GASI വിനോദ്, അനിഷ് , Scpo സേതുനാഥ്, ശ്രി ജമോൾ, സുബിന , വിഷ്ണു എന്നിവരും നർക്കോട്ടിക് സെൽ Dysp യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെയും മയക്ക്മരുന്നും പിടികുടിയത്.

പുതുവർഷം പ്രമാണിച്ച് ജില്ലയുടെ തെക്കേ അതിർത്തികളിൽ വിൽപ്പനയ്ക്ക് എത്തിച്ച മാരക മയക്ക് മരുന്നുകളാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടി കുടിയത്. ക്രിസ്തുമസ് – ന്യൂ ഇയർ പ്രമാണിച്ച് വൻ തോതിൽ ലഹരി മരുന്നുകളാണ് ജില്ലാ യിലുടനീളം ജില്ലാ ലഹരി വിരുദ്ധ ടീം പിടികുടി കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ DANSAF SI ജാക്സൻ്റെ നേതൃത്വത്തിൽ നടത്തുമെന്ന് നർക്കോട്ടിക് സെൽ DYSP പങ്കജാക്ഷൻ B പറഞ്ഞു.