crime

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് ലഹരി വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍

By webdesk14

March 03, 2023

കരിപ്പൂര്‍ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. കരിപ്പൂര്‍ കരുവാന്‍കല്ല് സ്വദേശി വട്ടപ്പറമ്പ് വീട്ടില്‍ ഫൈസല്‍ ചോനാരി (38), കരിപ്പൂര്‍ പാലപ്പെട്ടി സ്വദേശി പുലാട്ട് വീട്ടില്‍ ജാബിര്‍ (33) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വില്‍പനക്കായി പൊതികളാക്കി സൂക്ഷിച്ചിരുന്ന 17 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

ഓട്ടോയില്‍ യാത്ര ചെയ്ത് മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ തുറക്കല്‍ ലിങ്ക് റോഡില്‍നിന്ന് എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജാബിറിനെ പിടികൂടിയത്. പിന്നീട് ഫൈസലിനെ കാടപ്പടിയില്‍നിന്ന് അറസ്റ്റ് ചെയ്തു. ലഹരി വില്‍പനക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.