kerala

തലസ്ഥാനത്ത് പൊലീസുകാരുടെ ലഹരി കച്ചവടം രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

By sreenitha

January 20, 2026

തിരുവനന്തപുരം; ലഹരി കച്ചവടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒമാരായ അഭിന്‍ജിത്ത്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തുവെന്ന് കണ്ടെത്തിയത്. പൊലീസുകാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയ്യുന്നു.