കണ്ണൂര്‍ കൊട്ടിയൂരില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തത് അണുബാധമൂലം. കരളിലും കുടലിലും അണുബാധയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുടുങ്ങിയപ്പോള്‍ ഉണ്ടായ സമ്മര്‍ദവും മരണകാരണമായി. തൃശൂർ മൃഗശാലയിലേക്ക് കൊണ്ടു പോകും വഴിയാണ് കടുവ ചത്തത്. കടുവ ചത്തതിൽ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.