kerala

ലഹരിക്കടത്ത് കേസില്‍ സി.പി.എമ്മില്‍ ഒടുവില്‍ നടപടി; മൂന്ന് ഏരിയാ കമ്മിറ്റികളും പിരിച്ചുവിട്ടു

By Chandrika Web

June 19, 2023

കരുനാഗപ്പള്ളിയില്‍ ലഹരിക്കടത്ത് നടത്തിയ ലോറിയുടെ ഉടമ ഷാനവാസിനെ സി.പി.എം പുറത്താക്കി. പി.പി ചിത്തരഞ്ജനെയും എം. സത്യപാലിനെയും പാര്‍ട്ടിയില്‍നിന്ന് തരംതാഴ്ത്തി. മൂന്ന് ഏരിയാ കമ്മിറ്റികളും പിരിച്ചുവിട്ടു. ആലപ്പുഴ സി.പി.എമ്മിലെ ഗ്രൂപ്പിസം മൂര്‍ധന്യത്തിലെത്തിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. ഷാനവാസിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും മുന്‍മന്ത്രി സുധാകരന്‍ ശക്തമായ നിലപാടെടുത്തതോടെ നടപടി നീളുകയായിരുന്നു. മന്ത്രി സജി ചെറിയാന്റെ അടുത്തയാളാണ് ഷാനവാസ്. എസ്.എഫ്.ഐ നേതാവ് നിഖിലിനെ ഡിഗ്രി തോറ്റിട്ടും പി.ജി ക്ക് കായംകുളം എം.എസ്.എം കോളജില്‍ ഉപരിപഠത്തിന് പ്രവേശനം നല്‍കിയത് സി.പി.എം നേതാവിന്റെ ശുപാര്‍ശയിലായിരുന്നു. ഇത് പുറത്തുവന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമായായിരുന്നു. കഴിഞ്ഞദിവസം എറണാകുളം ജില്ലാ കമ്മിറ്റിയിലും ശ്രീനിജന്‍ എം.എല്‍.എയെയടക്കം നടപടിക്ക് വിധേയമാക്കിയിരുന്നു.