കോഴിക്കോട്: കുറ്റ്യാടിയില്‍ കുട്ടികള്‍ക്ക് ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. കുറ്റ്യാടിയിലെ അടുക്കത്ത് പ്രദേശവാസിയായ അജ്‌നാസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റ്യാടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടുക്കാര്‍ ഉറങ്ങിയ ശേഷം തന്നെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടും. പിന്നീട് കാറുമായി അജ്‌നാസ് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യും. അജ്‌നാസിന്റെ വിട്ടില്‍ വെച്ചാണ് ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ലൈംഗികമായി പീഢിപ്പിക്കുന്നത് എന്നും കുട്ടി പറഞ്ഞു. ലഹരി നല്‍കിയ ശേഷം നിരവധി തവണ തന്നെ യുവാവ് പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സുഹൃത്തുക്കളും ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു.
കുറ്റ്യാടിയില്‍ ബെക്കം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരുന്ന അജ്‌നാസില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ നേരിടെണ്ടി വന്നിട്ടുണ്ട് എന്ന് മറ്റൊരു പത്തൊമ്പതുക്കാരനും പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനും കുട്ടികളെ ലഹരി ഉപയോഗത്തിനായി പ്രേരിപ്പിച്ചതിനും പോലീസ് കേസെടുത്തു. പ്രതിയെ പിടിക്കൂടാനുള്ള ശ്രമത്തിലാണെന്നും ചോദ്യം ചെയ്യലിനുശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.