kerala

മസാജിംഗ്‌കേന്ദ്രത്തിന്റെ മറവില്‍ ലഹരിവസ്തു വില്‍പന: യുവതി പിടിയില്‍

By Chandrika Web

February 26, 2023

പാലക്കാട്ട് മസാജിംഗ് കേന്ദ്രത്തിന്റെ മറവില്‍ ലഹരിവില്‍പന നടത്തിയ കണ്ണൂര്‍ സ്വദേശിയായ യുവതി പിടിയില്‍. വിവിധ ജില്ലകളില്‍ മസാജിംഗ് ജോലി ചെയ്തുവന്നിരുന്ന യുവതി നിരവധി യുവാക്കളെ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് ആലത്തൂര്‍ കുനിശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ മിഥുന്‍ എന്നിവരെ പിന്തുടര്‍ന്ന് നിരീ്ക്ഷിച്ച ശേഷമാണ് ശില്‍പ പിടിയിലാകുന്നത്. ഇവര്‍ ആരുടെയൊക്കെ കണ്ണിയാണെന്ന് പിടികിട്ടിയിട്ടില്ല.ഫോണ്‍രേഖകള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.