crime

ബെംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട; മലയാളികള്‍ പിടിയില്‍

By Test User

September 05, 2020

ബെംഗളൂരു: നഗരത്തില്‍ 40 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. എ.സുബ്രഹ്മണ്യന്‍ നായര്‍, ഷെജിന്‍ മാത്യു എന്നീ മലയാളികളെയും മറ്റൊരാളെയുമാണു ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ലഹരിമരുന്ന് വില്‍പന നടത്തിവരുന്നതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

അതേസമയം, ബെംഗളൂരു ലഹരിമരുന്നു കേസില്‍ നൈജീരിയന്‍ പൗരന്‍ ലോം പെപ്പെര്‍ സാംബ അറസ്റ്റിലായി. നൈജീരിയയില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാളാണ് അനൂപ് അടക്കമുള്ളവര്‍ക്കു കൈമാറിയിരുന്നത്. കഴിഞ്ഞദിവസം നടി രാഗിണി ദ്വിവേദിയെയും നിശാപാര്‍ട്ടികളുടെ സംഘാടകനായ വിരന്‍ ഖന്നയെയും അറസ്റ്റ് ചെയ്തിരുന്നു.