kerala

സിനിമാ മേഖലയിലെ മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയിൽ വിട്ടില്ലെന്ന് നടന്‍ ടിനി ടോം

By webdesk15

May 06, 2023

സിനിമ മേഖലയിൽ ലഹരി ഉപയോഗം ഉണ്ടെന്നും മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്നും നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തൽ.തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക് അടിമയാണെന്നും ആ നടന്‍റെ പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി വെളിപ്പെടുത്തി. പ്രമുഖ താരത്തിന്‍റെ മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിരുന്നതാണ് ഭയം കാരണം സിനിമയിൽ വിട്ടില്ല. താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ടിനി ടോം പറഞ്ഞു.അമ്പലപ്പുഴയിൽ കേരള സർവകലശാല ഉദ്ഘാടന ചടങ്ങിലായിരുന്നു താരത്തിന്റെ പരാമർശം.സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പർ ഭാരവാഹികളും വ്യക്തമാക്കി.