ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ താര സംഘടനയായ അമ്മ ഉടന്‍ നടപടിയെടുക്കില്ല. ജൂണില്‍ ചേരുന്ന യോഗത്തിലായിരിക്കും നടപടി ചര്‍ച്ച ഉണ്ടാകുക. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന മൂന്നംഗ സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഫിലിം ചേംബറിന്റെ അടിയന്തര യോഗം നാളെ കൊച്ചിയില്‍ ചേരും.
ഷൈന്‍ ടോം ചാക്കോയോട് വീണ്ടും ചോദ്യം ചെയ്യലിനായി ഏപ്രില്‍ 22ന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ഇതിന് മുമ്പായി അന്വേഷണസംഘം യോഗം ചേര്‍ന്ന് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തും. ഷൈനിന്റെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നപ്പോള്‍ കാണാനെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഷൈന് ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനം എത്തിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.