kerala

ലഹരിക്കേസ്; നിയമനടപടികളുമായി സഹകരിക്കുമെന്ന്  വിന്‍സി അലോഷ്യസ്

By webdesk18

April 20, 2025

ലഹരിക്കേസില്‍ നിയമനടപടികളുമായി സഹകരിക്കുമെന്ന് നടി വിന്‍സി അലോഷ്യസ്. അതേസമയം, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി(ഐസിസി)ക്ക് മുന്നില്‍ വിന്‍സി ഒരു പരാതിയും നല്‍കിയിരുന്നില്ലെന്നും അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നുവെന്നും സൂത്രവാക്യം സിനിമ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍ പറഞ്ഞു.

ഒരു ചീഫ് ടെക്നീഷ്യന്‍മാരും വിഷയം അറിഞ്ഞിരുന്നില്ല. സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിന്‍സി അപ്പോള്‍ പരാതി ഉന്നയിക്കാതിരുന്നത്. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

പരാതി നല്‍കാതെ എങ്ങനെ പ്രശ്‌നം അറിയും, എങ്ങനെ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രഗുലയുടെ പ്രതികരണം. പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ വിന്‍സിയുമായി ബന്ധപ്പെട്ടിരുന്നു.വിന്‍സി യുടെ തുറന്നു പറച്ചിലിനെ സ്വാഗതം ചെയ്യുന്നു. സെറ്റില്‍ ആര്‍ക്കും പ്രശ്‌നത്തെ പറ്റി അറിയില്ലായിരുന്നു. അറിയാമായിരുന്നു എന്ന പരാമര്‍ശത്തില്‍ വിന്‍സി വ്യക്തത വരുത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.