crime

മിഷിഗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്: മൂന്നുപേര്‍ മരണപ്പെട്ടു

By webdesk14

February 14, 2023

വാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ ഉണ്ടായ വെടിവപ്പില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 8.30 നാണ് കാമ്പസില്‍ വെടിവപ്പുണ്ടായത്. രണ്ട് സ്ഥലങ്ങളിലായാണ് വെടിവെപ്പ് നടന്നത്. ബെര്‍ക്കി ഹാളിന് സമീപവും ഐ.എം ഈസ്റ്റ് ജിമ്മിലുമാണ് വെടിവപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ഒരുമണിക്കൂര്‍ വ്യത്യാസത്തിലാണ് വെടിവെപ്പുണ്ടായത്.

5,000 ലധികം വിദ്യാര്‍ഥികളാണ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാലയുടെ പ്രവര്‍ത്തനം 48 മണിക്കൂര്‍ നിര്‍ത്തിവച്ചതായി പൊലീസ് ട്വീറ്റ് ചെയ്തു. അക്രമിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പരുക്കേറ്റ അഞ്ച് പേരെ ലാന്‍സിങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.