Culture

കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

By ചന്ദ്രിക വെബ് ഡെസ്‌ക്‌

February 24, 2019

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഡി.വൈ.എസ്.പിക്ക് വീരമൃത്യു. അമന്‍ താക്കൂറാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒളിത്താവളം സൈന്യം വളയുകയായിരുന്നു. സൈന്യവും സി.ആര്‍.പി.എഫും തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.