GULF

സൈനുല്‍ ആബിദീന്‍ സഫാരിക്കും ഡോ.പുത്തൂര്‍ റഹ്‌മാനും സ്വീകരണം നല്‍കി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി

By webdesk18

May 28, 2025

 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സൈനുല്‍ ആബിദീന്‍ സഫാരി, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്‌മാന്‍ എന്നിവര്‍ക്ക് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു. സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു അബ്ദുല്‍ സമദ് സാബീല്‍, ഡോ. റാഷിദ് ഗസ്സാലി, ബാബു എടക്കുളം, പി.വി.നാസര്‍, കെ.പി.എ സലാം, മുസ്തഫ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു

ജില്ലാ ഭാരവാഹികള്‍, ജില്ലാ വനിതാ വിംഗ്,സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു, എ.പി നൗഫല്‍ സ്വാഗതവും, സി.വി.അശ്‌റഫ് നന്ദിയും പറഞ്ഞു