ഡ്രൈവിംഗ് സമയത്ത് കുട്ടികള്‍ക്ക് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കള്‍ താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുബൈ ആര്‍ടിഎ ആവശ്യപ്പെട്ടു.
1. കുട്ടികളുടെ സീറ്റ് കുട്ടിയുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമാണെന്നും സീറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
2. സീറ്റ് അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.
3. വാഹനത്തില്‍ ഘടിപ്പിക്കുന്ന സംവിധാനവും സീറ്റ് ബെല്‍റ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വാ ങ്ങുന്നതിന് മുമ്പ് വാഹനത്തിലെ സീറ്റിന്റെ ഘടന പരിശോധിക്കുക.
4. ഘടിപ്പിക്കുമ്പോഴും ക്രമീകരിക്കുമ്പോഴും നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
5. കുട്ടിയെ തുടര്‍ച്ചയായി 30 മിനിറ്റില്‍ കൂടുതല്‍ സീറ്റില്‍ ഇരുത്തുന്നത് ഒഴിവാക്കുക.
6. സീറ്റിന്റെ മുഴുവന്‍ ഭാഗങ്ങളും പതിവായി പരിശോധിക്കുകയും ഏതെങ്കിലും അപകടത്തിന് ശേഷം സീറ്റ് ഉപയോഗി ക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.
7. വാഹനത്തിന്റെ പിന്‍സീറ്റുകളില്‍ സീറ്റ് സ്ഥാപിക്കുകയും വാഹനമോടിക്കുമ്പോള്‍ കുട്ടിയെ പിടിക്കാതിരിക്കുകയും ചെയ്യുക.
8. കുട്ടിക്ക് ഭക്ഷണം നല്‍കുക, വീട്ടില്‍ ഉറങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സീറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9 കുട്ടിയുടെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കട്ടിയുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
10. എപ്പോഴെങ്കിലും അപകടമുണ്ടായാല്‍ സീറ്റിന്റെ ആന്തരിക ഘടനയുടെ സമഗ്രത ഉറപ്പാക്കുന്നതിനായി സീറ്റ് മാറ്റി സ്ഥാപിക്കുക.
11. അംഗീകൃത മെഡിക്കല്‍ ശുപാര്‍ശകള്‍ക്കനുസൃതമായി വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റുകള്‍ നല്‍കണം.