FOREIGN

ദുബൈ: പാലക്കാട് ജില്ലയിലെ ഷൊറണൂർ മണ്ഡലം ദുബൈ

By webdesk13

February 21, 2024

കെഎംസിസിക്ക് പുതിയ നേതൃത്വമായി . 18/02/2024 ഞായർ വൈകുന്നേരം ഖുസൈസിൽ വെച്ച് ചേർന്ന കൌൺസിൽ മീറ്റ് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉത്ഘാടനവും,ദുബൈ കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസൽ തുറക്കൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ചളവറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രെട്ടറി സലിം പനമണ്ണ സ്വാഗതം പറഞ്ഞു.

ജംഷാദ് മണ്ണാർക്കാട് , നജീബ് തെയ്യാലിക്കൽ , ഉമ്മർ, അൻവറുള്ള ഹുദവി , മുഹമ്മദ് കുട്ടി, ഷാഫി അൻവരി എന്നിവർ ആശംസ അറിയിച്ചു. ഷമീർ പറക്കാടൻ, ജലീൽ മാണിതൊടി , സിദീഖ് വീട്ടികാട്, യൂസഫ് മൗലവി , ഷമീർ പനമണ്ണ , സൈദ് ഫൈസി നെല്ലായ , ഇക്ബാൽ കിഴാടയിൽ, ശരീഫ് മഠത്തിപ്പറമ്പ് ,ഫവാസ് മണ്ണഴി എന്നിവർ പങ്കെടുത്തു . ഷഫീഖ് മഠത്തിപറമ്പ് റിപ്പോർട്ട് അവതരിപ്പിക്കുകയും , ലത്തീഫ് പനമണ്ണ നന്ദിയും അറിയിച്ചു.

പുതിയ കമ്മറ്റി : ലത്തീഫ് പനമണ്ണ (പ്രസിഡന്റ് ) , ഷഫീഖ് മഠത്തിപറമ്പ് (ജന.സെക്രെട്ടറി ), ജാബിർ വാഫി ( ട്രഷറർ), വൈസ് പ്രസിഡന്റ് :ഹംസ എ.പി, ബഷീർ ചളവറ , സക്കീർ പാവുക്കോണം , അസ്‌ലം ആലിക്കൽ ചെർപ്പുളശ്ശേരി. സെക്രെട്ടറിമാർ : ഫൈസൽ കാരകോട്ടിൽ നെല്ലായ , ഷമീർ ചളവറ , ഹസ്സൻ പത്തംകുളം , അൻവർ അലി വാഫി . പുതിയ കമ്മിറ്റി തെരെഞ്ഞെടുക്കുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ നാസർ പടുവിൽ റിട്ടേർണിംഗ്‌ ഓഫീസറും , ഫൈസൽ തിരുമിറ്റകോട് നിരീക്ഷകനുമായിരുന്നു.