Video Stories

ദുബൈ തീപിടിത്തം: മരിച്ചത് നാല് ഇന്ത്യക്കാര്‍

By webdesk13

April 16, 2023

ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 16 പേരില്‍ 13 പേരെയും തിരിച്ചറിഞ്ഞു. നാല് ഇന്ത്യക്കാര്‍, 5 സുഡാനികള്‍, 3 പാകിസ്ഥാനി, ഒരു കാമറൂണ്‍ സ്വദേശി എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശി കളങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി(32) തമിഴ്‌നാട് സ്വദേശികളായ സാലിയകുണ്ടു ഗുഡു, ഇമാം കാസിം എന്നിവരാണ് മരിച്ചത്.

അതേസമയം കെട്ടിടത്തില്‍ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതര്‍ വ്യകാതമാക്കി. ഷോര്‍ട് സെര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണം. ദേര ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിങ്ങില്‍ ഇന്നലെ ഉച്ചക്ക് 12:35നാണ് അപകടം. അഞ്ച് ന്‌ല കെട്ടിടത്തിന്റെ 4ാം നിലയിലാണ് തീപിടിച്ചത്.