Film

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം; ‘ലോകചാപ്റ്റര്‍ 2’ ടോവിനോ നായകന്‍

By webdesk18

September 27, 2025

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍ ഹൌസ് വേഫെറര്‍ ഫിലിംസിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സിനിമ ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ ക്ക് രണ്ടാം ഭാഗം വരുന്നു. ചാപ്റ്റര്‍ 2 സിനിമയുടെ അന്നൗണ്‍സ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാര്‍ളി എന്ന കഥാപാത്രമായി എത്തിയ ദുല്‍ഖറും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നുള്ള വീഡിയോയിലൂടെ ആണ് സെക്കന്റ് പാര്‍ട്ട് അന്നൗണ്‍സ് ചെയ്തത്.

അഞ്ചാം ആഴ്ചയും 275 സ്‌ക്രീനില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്ന ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ ഇതിനകം 275 കോടി കടക്കുകയും 300 കോടിയിലേക്ക് അടുക്കുകയും ചെയ്യുന്ന ആഘോഷത്തിനിടയിലാണ് പുതിയ സിനിമയുടെ വിവരം ആരാധകരിലേക്ക് എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു കാമിയോ റോളുകളില്‍ എത്തിയവരാണ് ടോവിനോയും ദുല്‍ഖര്‍ സല്‍മാനും. ചാത്തനായും ചാര്‍ളിയായും നിറഞ്ഞാടിയ ഇരുവരും ആരാധകര്‍ കാത്തിരുന്ന വിവരം വീഡിയോ വഴി അറിയിക്കുകയായിരുന്നു.