ഡ്യൂറന്റ് കപ്പിന്റെ ആദ്യ സെമിഫൈനലില്‍ കേരള ടീമായ ഗോകുലം കേരള എഫ്‌സി ബംഗാള്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ നേരിടും.മത്സരം മൂന്ന് മണിക്ക് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇരുടീമുകളും സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.

ഗോകുലം എഫ്‌സിയുടെ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് തന്നെയാണ് അവരുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഇതുവരെ 8 ഗോളുകള്‍ ടീമിനായി അദ്ദേഹം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തും അദ്ദേഹം തന്നെയാണ്. ഈസ്റ്റ് ബംഗാളും മികച്ച ഫോമിലാണ്, ബംഗാളിന്റെ ബിദ്യാസാഗര്‍ സിംങ് ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ ഇതുവരെ നേടിയിട്ടുണ്ട്.

മത്സരം തത്സമയമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 ലും ഹോട്ട്‌സ്റ്റാറിലും കാണാം.