india
‘ഡല്‍ഹി കലാപത്തിനിടെ മുസ്ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തുകയും ദേശീയഗാനം ചൊല്ലിക്കുകയും ചെയ്തു’; കുറ്റക്കാരായ പോലീസുകാർക്ക് സമൻസ് അയച്ച് ഡല്‍ഹി കോടതി
2020 ൽ വടക്കുകിഴക്കൻ ഡല്‍ഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപത്തിനിടയിലാണ് അവശരായ ഒരു കൂട്ടം മുസ്ലിം യുവാക്കളെ ദൽഹി പോലീസ് അംഗങ്ങൾ മർദിക്കുകയും ദേശീയ ഗാനം ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്. വിഡിയോയിൽ ഉണ്ടായിരുന്ന ഫൈസാൻ (23 ) എന്ന യുവാവ് അധികം വൈകാതെ മർദനത്തിലേറ്റ പരിക്ക് മൂലം മരിക്കുകയും ചെയ്തു. ഇതേ തുടർന്ന് പോലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കേസിൽ ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ 2024 ൽ ഡല്‍ഹി ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപിച്ചു. സിബിഐ ഡല്‍ഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ രവീന്ദർ കുമാർ , കോൺസ്റ്റബിൾ പവൻ യാദവ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നടന്നത് വിദ്വേഷകുറ്റമാണെന്ന് നിരീക്ഷിച്ച ജഡ്ജ് അനൂപ് ജയറാം നിയമം സംരക്ഷിക്കേണ്ട പോലീസുദ്യോഗസ്ഥർ തന്നെ കേസിൽ വെറുപ്പിന്റെ വാഹകരായി എന്ന് അഭിപ്രായപ്പെട്ടു.
india
അനധികൃത കർക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിരവധിപേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തങ്സ്കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് എസ്പി വികാസ് കുമാർ പറഞ്ഞു. പരിക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
പരിസ്ഥിതിക്കും സുരക്ഷക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ മേഘാലയയിൽ റാറ്റ് ഹോൾ ഖനനം നിരോധിച്ചിരുന്നു. പിന്നീട് സുപ്രിംകോടതി ഇത് ശരിവെച്ചു. ഒരാൾക്ക് മാത്രം കടന്നുചെല്ലാൻ കഴിയുന്ന 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമിച്ച് അതിലൂടെ ഇറങ്ങി കൽക്കരി പുറത്തെടുക്കുന്ന രീതിയാണ് റാറ്റ് ഹോൾ ഖനനം.
india
വിവാഹിതയായ സ്ത്രീക്ക് ‘വിവാഹ വാഗ്ദാനം’ നല്കി പീഡിപ്പിച്ചതെന്ന പരാതി നല്‍കാനാവില്ല; സുപ്രിംകോടതി
യഥാര്‍ഥ ബലാത്സംഗ കേസുകളും നിയമത്തിന്റെ ദുരുപയോഗവും വിചാരണക്കോടതികള്‍ വ്യക്തമായി തിരിച്ചറിയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചതെന്ന പരാതി ഒരു വിവാഹിതയായ സ്ത്രീക്ക് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. യഥാര്‍ഥ ബലാത്സംഗ കേസുകളും നിയമത്തിന്റെ ദുരുപയോഗവും വിചാരണക്കോടതികള്‍ വ്യക്തമായി തിരിച്ചറിയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ഛത്തീസ്ഗഡില്‍ ഒരു വിവാഹിതയായ വനിതാ അഭിഭാഷക സഹപ്രവര്‍ത്തകനായ അഭിഭാഷകനെതിരെ നല്കിയ ബലാത്സംഗ പരാതിയിലാണ് കോടതി ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവാഹ വാഗ്ദാനം നല്കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന എല്ലാ സംഭവങ്ങളെയും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി തുടക്കം മുതല്‍ തന്നെ വിവാഹ വാഗ്ദാനം പാലിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലാതെ, ലൈംഗിക ബന്ധത്തിന് സമ്മതം നേടാന്‍ മാത്രം വ്യാജ വാഗ്ദാനം നല്‍കിയതായി വ്യക്തമായാല്‍ മാത്രമേ ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള ബലാത്സംഗ കേസ് നിലനില്ക്കുകയുള്ളുവെന്നും ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരി ഇതിനകം വിവാഹിതയായ സ്ത്രീയായതിനാല്‍, പ്രതിക്കെതിരായ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ് സുപ്രിംകോടതി റദ്ദാക്കി.
india
മേഘാലയയിലെ ഖനി അപകടം; മരണം 16 ആയി
മേഘാലയിലെ അനധികൃത ഖനിയില്‍ സ്ഫോടനം മരണം 16 ആയി. മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര് മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര് ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.
പരിസ്ഥിതി ആഘാതവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 2014-ല്‍ മേഘാലയയിലെ റാറ്റ്-ഹോള്‍ കല്‍ക്കരി ഖനനവും മറ്റ് അശാസ്ത്രീയ ഖനന രീതികളും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. ഇവിടെ നിന്നുള്ള കല്‍ക്കരി നിയമവിരുദ്ധമായി കടത്തുന്നതിനും ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
-
india3 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
Film2 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
News2 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
india3 days agoഎസ്ഐആറിൽ സുപ്രീം കോടതിക്ക് മുമ്പാകെ നേരിട്ട് കേസ് വാദിക്കാൻ മമത ബാനർജി
-
News2 days agoപുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
-
main stories2 days ago‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
News2 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
-
health2 days agoവായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
