ആലപ്പുഴ : കാര്‍ത്തികപ്പള്ളി മേഖലയിലെ എയ്ഡഡ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളാണ് കണ്ടെത്തിയത്. വീടിനു സമീപമുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് വെടിയുണ്ട കിട്ടിയതെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോട് പറഞ്ഞതായി അറിയുന്നു. കാലപ്പഴക്കം ചെന്ന വെടിയുണ്ടകളാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നേടുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.