kerala

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീണ് അപകടം

By webdesk18

February 18, 2025

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ അപകടം. ടൂര്‍ണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. അരീക്കോട് തെരട്ടമ്മലിലാണ് അപകടമുണ്ടായത്.

ഫൈനല്‍ മത്സരത്തിനിടെ സംഘാടകര്‍ ഗ്രൗണ്ടിന് നടുവിലിട്ട് പൊട്ടിച്ച ചൈനീസ് പടക്കങ്ങളില്‍ ചിലത് ദിശമാറി കാണികള്‍ക്ക് ഇടയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. എന്നാല്‍, പിന്നീട് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.