kerala

പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്തു; അഞ്ചുപേര്‍ പിടിയില്‍

By webdesk18

July 10, 2025

കഴിഞ്ഞ ദിവസം പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പടിഞ്ഞാറേ നടയിലെ ഹോട്ടല്‍ സൗപര്‍ണികയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. പല കടകളും സമരാനുകൂലികള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു.