കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശേധനയില്‍ ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡന്റ് റെനീഫും, ഇരവിപുരം സ്വദേശി ഷാറൂഖാനും പിടിയിലായത്.
ഇവരില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരവിപുരം പുത്തന്‍ചന്ത റെയില്‍വേ ട്രാക്കിന് സമീപത്തു നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ ഓട്ടോറിയയില്‍ എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതായി എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയുടെ രഹസ്യ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചിരുന്നു. രണ്ടാം പ്രതി അമിതാഭ്ചന്ദ്രന്‍ 2023 ല്‍ കായംകുളത്ത് വെച്ച് ഒരു യുവാവിനെ കുത്തി കൊലപെടുത്തിയ കേസിലെ പ്രതിയാണ്. ലഹരി സംഘങ്ങളുമായി ഇവര്‍ക്കുള്ള ബന്ധം പൊലീസ് പരിശോധിക്കുന്നുണ്ട്.