kerala

ഇ അഹമദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഇന്നും നാളെയും

By webdesk13

February 08, 2025

കണ്ണൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ അഹമദിെന്റ ചിന്തകള്‍ക്ക് നിറവേകി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് ഇന്ന് കണ്ണൂരില്‍ തുടക്കം. ചരിത്രത്തിനൊപ്പം കണ്ണൂര്‍ സിറ്റിയുടെ പാരമ്പര്യത്തെയും അടുത്തറിഞ്ഞ് മുന്നൊരുക്കത്തിന്‍ പൈതൃക നടത്തം.

‘ഇ അഹമദ്; കാലം, ചിന്ത’ ശീര്‍ഷകത്തില്‍ രണ്ട് ദിനങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ സിറ്റിയില്‍ പൈതൃക നടത്തം സംഘടിപ്പിച്ചത്. വിശ്വപൗരന്‍ ഇ അഹമദിന്റെ തട്ടകമായ സിറ്റിയില്‍ അദ്ദേഹത്തിന്റെ സ്മരണകളു റങ്ങുന്ന ദേശത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറി യുന്നതായിരുന്നു പ്രഭാത സവാരി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരിക്ക് പതാക കൈമാറി മേയര്‍ മുസലിഹ് മഠത്തില്‍ പൈതൃക യാത്ര ഉദ്ഘാടനം ചെയ്തു. പ്രമുഖ പൈതൃക ഗവേഷകനും കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക് ടറുമായ മുഹമ്മദ് ശിഹാദ് നേതൃത്വം നല്‍കി.

ഇ അഹമദ് ഫൗണ്ടേഷന്‍ സം ഘടിപ്പിക്കുന്ന പ്രഥമ എഡി ഷനിലെ സമ്മേളനം നാളെ വൈകുന്നേരം നാലിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ദേശീയ പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍ മാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം, ബുക് പ്ലസ് പുസ്തകോത്സവ ഉദ്ഘാടനം ശിഹാബുദ്ദീന്‍ പൊയ് ത്തുംകടവ്, ഡോ.അസീസ് തരുവണ എന്നിവര്‍ നിര്‍വഹിച്ചു. ഇന്നും നാളെയുമായി വി വിധ സെഷനുകളില്‍ മുസ് ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജ നറല്‍ സെക്രട്ടറി പി.കെ കു ഞ്ഞാലിക്കുട്ടി, കെ സുധാകരന്‍ എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ.എം.പി അബ്ദുസമദ് സമദാനി, അഡ്വ.ഹാരിസ് ബീരാന്‍, ഷാഫി പറമ്പില്‍, അക്കാദമിക് വിദഗ്ധരും ചരിത്രകാരന്മാരുമായ ഡോ. രാം പുനിയാനി, ശബ്‌നം ഹാഷ്മി, ടി.പി. സീതാറാം, ഡോ. ഇര്‍ഫാനുല്ല ഫാറൂഖി, ഡോ.യാസര്‍ അറഫാത്ത്, ഡോ. കെ.എസ് മാധവന്‍, ഡോ.പി.ജെ വിന്‍സെന്റ്, ഡോ. മാളവിക ബിന്നി, അഡ്വ. നജ്മ തബ്ഷീറ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലകളിലെ പ്രമുഖരായ അഡ്വ.പി.എം.എ സലാം, ഡോ.എം.കെ. മുനീര്‍ എംഎല്‍എ, കെ മുരളീധരന്‍, കെ.എം. ഷാജി, എന്‍ ശംസുദ്ദീന്‍ എംഎല്‍എ, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, കെ എന്‍.എ ഖാദര്‍, പി.കെ ഫിറോസ്, വി.ടി ബല്‍റാം, സി.പി. ജോണ്‍, ജ്യോതികുമാര്‍ ചാമക്കാല, കെ.ഇ.എന്‍ കുഞ്ഞ മ്മദ്, എന്‍.പി. ചെക്കൂട്ടി, വെ ങ്കിടേഷ് രാമകൃഷ്ണന്‍, പ്രമോദ് രാമന്‍, കമാല്‍ വരദൂര്‍ പങ്കെടുക്കും. നാല് പുസ്തകങ്ങളുടെ പ്രകാശനവും പ്രമുഖ വ്യക്തികളെ ഇ അഹമദ് മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡുകളും നല്‍കി ആദരിക്കും.