FOREIGN

ഇ അഹമ്മദ് സാഹിബ് അനുസ്മരണവും കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോർഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി വിതരണം ചെയ്തു

By webdesk13

February 11, 2024

ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിലെ ഏരിയാ കമ്മിറ്റിയായ ടൗൺ ഏരിയ കമ്മിറ്റിയിലെ സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി വിതരണം ചെയ്തു ടൗൺ ഏരിയ കമ്മിറ്റി വിളിച്ചുചേർത്ത പൊതുയോഗത്തിൽ വച്ചാണ് വിതരണം ചെയ്തത്

ഷെക്കീർ ഗുരുവായൂരിന്റെ ഖിറാ അത്തോടെ തുടക്കം കുറിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ ലത്തീഫ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജംഷീർ മങ്കട ഉൽഘടനം നിർവഹിച്ചു സംസാരിച്ചു ബാസിത്ത് വാഫി ഇ അഹമ്മദ് സാഹിബ് അനുസ്മരണം നടത്തി . ആരിഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി.

സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് ചികിത്സാധനസഹാ സഹായമായി ലഭിച്ച മുപ്പതിനായിരം രൂപയുടെ ചെക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഏരിയ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

സൗദി കെഎംസിസി നാഷ്ണൽ കമ്മിറ്റിയുടെ 2024 ലേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി വൻ വിജയമാക്കാൻ പ്രവർത്തിച്ച ടൗൺ ഏരിയ കമ്മിറ്റി കോർഡിനേറ്റർ മാർക്കുള്ള കേരള മുസ്ലിം ട്രസ്‌റ്റിന്റെ അംഗീകാര പത്രം അബ്‌ദുൾ ലത്തീഫ് പെരുമണ്ണ ജംഷീർ തിരൂർ റഊഫ് കൊപ്പം ജാബിർ കണ്ണൂർ എന്നിവർക്ക് നൽകി സെൻട്രൽ കമ്മിറ്റി നേതാക്കൾ അനുമോദിച്ചു.

സുഹൈൽ തങ്ങൾ, അഷറഫ് മേപ്പാടി, ഷെമീർ ഫറൂഖ്, ഷംസു മേപ്പാടി, യാക്കൂബ് കൂരാട്, ഷെക്കീർ ഗുരുവായൂർ, താഹിർ എന്നിവർ ആശംസയും റഊഫ് കൊപ്പം സ്വാഗതവും ജാബിർ കണ്ണൂർ നന്ദിയും പറഞ്ഞു