kerala

ഇ പോസ് മെഷീന്‍ പണിമുടക്കി; റേഷന്‍ വിതരണം വീണ്ടും മുടങ്ങി

By webdesk11

June 23, 2023

ഈ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. രാവിലെ മുതല്‍ റേഷന്‍ നല്‍കാനാവുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം നെറ്റ്വര്‍ക്കില്‍ വന്ന തകരാറാണ് പ്രശ്‌നത്തിന് പിന്നില്‍. കഴിഞ്ഞ എട്ടുമാസമായി മെഷീന്‍ തകരാറിലാകുന്ന പ്രശ്‌നമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.