Culture

ജപ്പാനില്‍ ശക്തമായ ഭൂചലനം; മൂന്ന് മരണം

By ചന്ദ്രിക വെബ് ഡെസ്‌ക്‌

June 18, 2018

ടോക്യോ:പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസുകാരി അടക്കം മൂന്നുപേര്‍ മരിച്ചു. 91 പേര്‍ക്ക് സാരമായി പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക സമയം രാവിലെ 7.58നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടര്‍ന്ന് ഒസാക്കയില്‍ നിന്ന് ടോക്കിയോയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലാവുകയും ചെയ്തു.