kerala

യുഎസില്‍ അലാസ്കയ്ക്ക് സമീപം ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

By webdesk14

July 16, 2023

അമേരിക്കയിലെ അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

അലാസ്‌കന്‍ ഉപദ്വീപിലാകെ പ്രകമ്പനം രേഖപ്പെടുത്തിയെങ്കിലും ഇതുവരെ ആളപായമൊ മറ്റു നാശനഷ്ടങ്ങളൊ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ശാന്തസമുദ്രത്തിലെ സജീവ അഗ്നിപര്‍വത മേഖലയായ റിങ് ഓഫ് ഫയറിന്റെ ഭാഗമാണ് അലാസ്‌ക.