kerala

ലോകത്തെ യുദ്ധങ്ങളെല്ലാം അവസാനിപ്പിക്കാൻ ആഹ്വനം ചെയ്ത് ഈസ്റ്റർ ദിനത്തിൽ മാർപ്പാപ്പ

By webdesk15

April 09, 2023

യുദ്ധത്തിന്‍റെ മഞ്ഞ് മൂടിയ കാറ്റിനെയും മറ്റ് അനീതികളെയും മറികടക്കാൻ ദൈവത്തിലേക്ക് തിരിയണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലക്കയില്‍ നടന്ന ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകുകയായിരുന്നു മാർപാപ്പ.ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘർഷങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകക്രമത്തില്‍ അപകട സാധ്യത ഏറെയാണെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകി. ശ്വാസകോശ അസുഖങ്ങളെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ആശുപത്രി വിട്ട ഫ്രാൻസിസ് മാര്‍പ്പാപ്പ് ഡോക്ടര്‍മാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് നേൃതൃത്വം നല്‍കിയത്.