kerala

വഴിവിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കെ.കെശൈലജയുടെ രേഖ പുറത്ത്

By Chandrika Web

November 09, 2022

മന്ത്രിയായിരിക്കവെ ചെര്‍പ്പുളശേരിയിലെ റോയല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് വേണ്ടി വഴിവിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കെ.കെശൈലജയുടെ നടപടി രേഖ പുറത്ത്. പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതിയില്ലാതിരിക്കെയാണ് മന്ത്രി ഇടപെട്ട് അവശ്യകതാ സര്‍ട്ടിഫിക്കറ്റ് (ഇ.സി) നല്‍കിയത്. 2020 നവംബറിലാണ് സംഭവം.

‘ സമയപരിധി ഉള്ളതിനാല്‍ ഇ.സി നല്‍കുക. തുടര്‍ന്ന് മറ്റ് നടപടികള്‍ സ്വീകരിക്കുക ‘ എന്നാണ് മന്ത്രിയുടെ കുറിപ്പ്. വാളയാറില്‍ മെഡിക്കല്‍ കോളജിന് അനുമതി തേടി സമീപിച്ചയാളാണ് ഇത് നിഷേധിച്ചതിനും ചെര്‍പ്പുളശേരിയില്‍ അനുമതി നല്‍കിയതിനുമെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

ഇതേക്കുറിച്ച്‌കോടതി കഴിഞ്ഞദിവസം സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.