kerala

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്; മുംബൈയിലേത് ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരണം

By nazmiya nazreen

June 03, 2025

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. മുംബൈയിലെ താനയിലുള്ള ബോറാ കമോഡിറ്റീസ് എന്ന ഒറ്റമുറി സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഈ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് സംഘം അന്വേഷണത്തിനായി മുംബൈയില്‍ എത്തിയത്. കൈക്കൂലിയായി ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനിയായണ് ബോറാ കമോഡിറ്റീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. മുംബൈ സ്വദേശികളായിരുന്ന രണ്ട് പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ ഡ്രൈവറാണ്. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്.

സംഭവത്തില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.