kerala

ഹവാല ഇടപാട്: ജോയ് ആലുക്കാസില്‍ ഇഡി റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

By webdesk14

February 23, 2023

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഓഫീസിലും വീട്ടിലും ഇ.ഡി റെയ്ഡ്. ഹവാല ഇടപാട് നടക്കുന്നതിനെപ്പറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. കഴിഞ്ഞ ദിവസം തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു.

തൃശൂരിലെ വീട്ടിലും ഹെഡ് ഓഫിസിലുമാണ് പരിശോധന നടന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത ഉപകരണങ്ങളും രേഖകളും പരിശോധിച്ചതിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.