മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരായ ഇ ഡി സമന്‍സ് അമിത് ഷാ-മുഖ്യമന്ത്രി ബാന്ധവത്തിലൂടെ സെറ്റില്‍ ചെയ്‌തെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സിപിഎം- ബിജെപി ബാന്ധവം എന്ന ആരോപണം ശരിവെക്കുന്നതാണ് സമന്‍സ് സെറ്റില്‍മെന്റെന്നും വി ഡി സതീശന്‍ പറഞ്ഞു.
സമന്‍സ് ഇല്ലാതായത് എം.എ ബേബി എങ്ങനെ അറിഞ്ഞെന്നും അമിത് ഷായുമായി മുഖ്യമന്ത്രി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് താന്‍ നേരത്തെ ഉന്നയിച്ച് ആരോപണമാണെന്നും ബിജെപിക്ക് തൃശൂരില്‍ ജയിക്കാന്‍ അവസരം നല്‍കിയെന്നും എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കാര്യങ്ങള്‍ അറിയാമെന്നും വി ഡി സതീശന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രതിയാകുന്നത് സിപിഎം പ്രതിയാകുന്നതിന് തുല്യമാണ്. വിഷയം മൂടിവച്ചത് കൊണ്ടാണ് വി എന്‍ വാസവന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെടുന്നതെന്നും സതീശന്‍ പറഞ്ഞു.