Views
ചങ്ങലക്കിടേണ്ട ബുദ്ധിശൂന്യത
അരക്കോടിയോളം വരുന്ന ഫലസ്തീന് ജനതയുടെ സ്വത്വത്തെയും നിലനില്പിനെയും ഒറ്റയടിക്ക് നിരാകരിക്കുകയും ലോക മുസ്ലിം ജനതയോടും രാജ്യാന്തര നീതിന്യായങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും പരസ്യമായി വെല്ലുവിളി നടത്തുകയും ചെയ്തിരിക്കുകയാണ് അമേരിക്കയുടെ അമരത്തിരിക്കുന്ന ഡൊണാള്‍ഡ് ജോണ്‍ ട്രംപ്. ലോക വന്‍ശക്തിയുടെ സിംഹാസനത്തില്‍ ഈവര്‍ഷമാദ്യം ഇരിപ്പുറപ്പിച്ച എഴുപത്തൊന്നുകാരന് ഇതുവരെയും പ്രകടിപ്പിച്ചത് തന്റെ കുടുസ്സായതും അപകടകരമായതുമായ ബുദ്ധിശൂന്യതയാണ്. അതിന്റെതുടര്‍ച്ചയാണ് ബുധനാഴ്ച രാത്രി ജെറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. കഴിഞ്ഞ എഴുപതു വര്‍ഷത്തോളമായി അമേരിക്ക പിന്തുടര്ന്നുവന്ന ഫലസ്തീന് നയത്തോടുള്ള വ്യക്തമായ വ്യതിയാനമാണ് ഇതിലൂടെ ട്രംപ് ലോക ജനതക്കുമുമ്പില്‍ സംക്രമിപ്പിച്ചിരിക്കുന്നത്. അതിലുപരി തീര്‍ത്തും നിരാലംബരായി, ഉരുക്കുമുഷ്ടിയുടെ ഇരകളാക്കപ്പെട്ട് ജീവിതം തള്ളിനീക്കുന്ന ഒരു ജനതയോടുള്ള തന്റെ കറതീര്‍ന്ന ധാര്‍ഷ്ട്യവും താന്തോന്നിത്തവും. ഇതാദ്യമായാണ് ഒരു രാജ്യം തര്‍ക്കപ്രദേശമായ ജെറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റുമെന്ന് പ്രഖ്യാപിക്കുന്നത്. തീക്കളിതന്നെയാണ് ട്രംപ് കളിച്ചിരിക്കുന്നത്. പ്രസിഡന്റിനെ മാനസികപരിശോധനക്ക് വിധേയനാക്കണമെന്ന് അമേരിക്കക്കാര്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ഇസ്ലാമോഫോബിയ ബാധിച്ച് കണ്ണും കാതും മനസ്സും നഷ്ടപ്പെട്ടിരിക്കുകയാണ് ട്രംപിന്. ആറുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിനിടെയെല്ലാം ട്രംപ് പ്രകടിപ്പിച്ച വികാരം മുസ്ലിംകള്ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരെയായിരുന്നു. ഇതിന്റെ ഭാഗമായാണ് സുരക്ഷയുടെ കാരണം പറഞ്ഞ് ഏഴു രാജ്യങ്ങളിലെ മുസ്ലിംകളുടെ അമേരിക്കയിലേക്കുള്ള വരവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. ഇസ്രാഈലിന് ജെറുസലേം തലസ്ഥാനമായി നല്‍കുമെന്ന പ്രഖ്യാപനവും തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. റിപ്പബ്ലിക്കരുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക്പെന്‍സും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സ്റ്റേറ്റ് സെക്രട്ടറി റെക് ടില്ലേഴ്സണ്, ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാറദ്കുഷ്നര്‍ എന്നിവരും ട്രംപ് ഇസ്രാഈല്‍ അംബാസഡറായി നിയോഗിച്ച ഡേവിഡ് ഫ്രീഡ്മാനുമെല്ലാം ട്രംപിന്റെ തലതിരിഞ്ഞ ഫലസ്തീന് നയത്തിന്റെ മുന്നണിപ്പോരാളികളായിരുന്നുവെന്നത് സത്യം. വെറും ഉത്തരവ് പ്രഖ്യാപിക്കുക എന്ന കൃത്യം മാത്രമേ യഥാര്‍ഥത്തില്‍ ട്രംപിന് ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. അതാണ് ഫലസ്തീനില്‍ മാത്രമല്ല, അറബ്- പശ്ചിമേഷ്യന്‍ മേഖലയിലാകെ കരിനിഴല്‍ പരത്തിയിരിക്കുന്നത്. ഇതിനകംതന്നെ ഇസ്രാഈല്‍ കയ്യടക്കിവെച്ചിരിക്കുന്ന പ്രദേശങ്ങളിലാകെ ഫലസ്തീന് ജനതയുടെയാകെ പ്രതിഷേധം അലയടിച്ചുതുടങ്ങി. വെസ്റ്റ്ബങ്കിലും ജോര്‍ദാനിലും ഇറാഖിലും ഇറാനിലുമെല്ലാം ട്രംപിനെതിരായ പ്രതിഷേധക്കൊടുങ്കാറ്റാണ് ഉയര്‍ന്നിരിക്കുന്നത്. ഇസ്രാഈലാകട്ടെ കൂറ്റന്‍ ടാങ്കുകള്‍ പ്രദേശത്തേക്ക് അയച്ചിരിക്കുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അറബ് രാജ്യത്തലവന്മാരും വാര്‍ത്താമാധ്യമങ്ങളും ട്രംപിന്റെ നടപടി തലതിരിഞ്ഞതാണെന്നും ഇത് മേഖലയില്‍ പുതിയ സംഘര്‍ഷത്തിന് തുടക്കമിടുമെന്നും മുന്നറിയിപ്പ് നല്കുന്നു. ഹമാസ് പോലുള്ള സംഘടനകള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം കൂടി വന്നതോടെ അമേരിക്ക വിതച്ചത് അറബ് ലോകത്ത് കൊയ്യുന്നുവെന്നാണ് അനുമാനിക്കേണ്ടത്. മേഖലയിലെ തീവ്രവാദസംഘടനകള്‍ അമേരിക്കയെയും ഇസ്രാഈലിനെയും സായുധമായി നേരിടാനുള്ള സാധ്യത കാണുന്നവരുമുണ്ട്. 2012നു ശേഷമുള്ള മൂന്നാമതൊരു ഇന്‍തിഫാദ (വിമോചന പ്രക്ഷോഭം) തുടങ്ങുമെന്നാണ് വ്യക്തമായിരിക്കുന്നത്.
ഇസ്ലാം, ക്രിസ്ത്യന്‍, ജൂത മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സ്ഥലമെന്ന നിലക്ക് അന്താരാഷ്ട്ര മേല്‍നോട്ടത്തിന് കീഴിലാണ് ജെറുസലേം.1948ലെ അറബ്-ഇസ്രാഈല്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ ജെറുസലേം ഇസ്രാഈല്‍ കയ്യടക്കി. കിഴക്കന്‍ ജെറുസലേം ജോര്‍ദാനും. 1967ല്‍ ജോര്‍ദാനില്‍ നിന്ന് ഇസ്രാഈല്‍ ഇത് തിരികെ കയ്യടക്കി. പിന്നീട് 1980ല്‍ ജെറുസലേമിനെയാകെ ഇസ്രാഈല്‍ തലസ്ഥാനമായി സ്വയം പ്രഖ്യാപിച്ചു. മക്കക്കും മദീനക്കും ശേഷം മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യ മസ്ജിദായ മസ്ജിദുല്‍ അഖ്സ സ്ഥിതിചെയ്യുന്ന സ്ഥലമെന്ന നിലക്ക് ലോകത്തെ ഇരുനൂറു കോടിയോളം വരുന്ന മുസ്ലിംകളുടെയാകെ പുണ്യനഗരം കൂടിയാണ് ജെറുസലേം.
പതിറ്റാണ്ടുകളായി പൗരത്വം പോലുമില്ലാതെ ഇസ്രാഈലിന്റെ കാരുണ്യത്തില്‍ കഴിയേണ്ട ഗതികേടിലാണ് ഫലസ്തീന്‍കാര്‍. മ്യാന്മാറിലെ രോഹിന്ഗ്യന് മുസ്ലിംകള്ക്ക് സമാനമായ അവസ്ഥയിലാണ് കാലങ്ങളായി ഫലസ്തീന്‍കാര്‍ അറബ്ലോകത്ത് കഴിഞ്ഞുകൂടുന്നത്. കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി സ്വന്തം രാഷ്ട്രം എന്ന സ്വപ്നത്തിലാണ് ഇവര്‍. ഇതെല്ലാം ഒറ്റയടിക്ക് തരിപ്പണമാക്കിയിരിക്കുകയാണ് ട്രംപിന്റെ മറ്റൊരു കറുത്ത ഡിസംബര്‍ ആറിലെ പ്രഖ്യാപനം. തന്റെ മുന്‍ഗാമികള്‍ ചെയ്യാന്‍ ഭയപ്പെട്ടത് താന്‍ ചെയ്യുന്നുവെന്ന വീമ്പിളക്കലും ട്രംപ് നടത്തിയിട്ടുണ്ട്. ‘ചരിത്രപരമായ വിജയം’ എന്ന വാക്കുകള്‍ കൊണ്ടാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുമല്ലാതെ യൂറോപ്യന്‍ യൂണിയനിലെ യു.എസ് സഖ്യരാഷ്ട്രങ്ങള്‍ പോലും തീരുമാനത്തെ പിന്തുണക്കില്ലെന്ന് വ്യക്തമായ നിലക്ക് തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയാണ് ട്രംപ് ചെയ്യേണ്ടതെങ്കിലും അതിനുള്ള മൂല്യബോധം അദ്ദേഹത്തിനില്ലെന്ന് തെളിയിക്കപ്പെട്ടതാണ്. പോപ്പ് ഫ്രാന്‍സിസും ഐക്യരാഷ്ട്ര രക്ഷാസമതിയും ട്രംപിന്റെ തീരുമാനത്തെ അപലപിക്കുകയാണ്.
2005ല്‍ ജെറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് പ്രമേയം തന്നെ ജൂതലോബിയുടെ ശ്രമഫലമായിരുന്നു. അമേരിക്കയിലെയും ഇസ്രാഈലിലെയും തീവ്ര ജൂതലോബിയാണ് തീരുമാനത്തിന് പിന്നിലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ട്രംപിനെ അധികാരത്തിലെത്തിച്ചതിലും ഈ ലോബിയുടെ പങ്ക് വലുതാണ്. അമേരിക്ക കാലാകാലങ്ങളായി ജൂതന്മാരുടെ കയ്യിലാണെന്നതിന് തെളിവാണ് യു.എന്നില്‍ പല തവണയായി വന്ന ഇസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങളെ വീറ്റോ ചെയ്ത ആ രാജ്യത്തിന്റെ നടപടികള്‍. ഒരു ജനത എന്ന നിലയില്‍ ലോകത്ത് ഇത്രയും ദു:സ്വാധീനമുള്ള വംശം വേറെയില്ല. വെറുപ്പാണ് അതിന്റെ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യകാലഘട്ടം മുതല്‍ ഫലസ്തീനെ സാമാന്യനീതിയുടെ പേരില്‍ പിന്തുണച്ചുവരുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെങ്കിലും ജൂത ഭരണകൂടത്തിന് സമാനമായ നിലപാടുകളാണ് നരേന്ദ്രമോദി ചെയ്തുവരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ ട്രംപിനെതിരായ എങ്ങും തൊടാതെയുള്ള പ്രസ്താവം. കടുത്ത ഒരുവാക്ക് പ്രയോഗിക്കാന്‍പോലും ത്രാണിയില്ലാതെ രാജ്യ സ്നേഹത്തെ ട്രംപിന്റെ കാല്കീഴില് അടിയറവെച്ചിരിക്കുകയാണോ മോദിയും കൂട്ടരും. ലോക ജനാധിപത്യത്തിന്റെ നെറുകെയില്‍ നിലകൊള്ളുന്ന നമുക്ക് ഇത് നാണക്കേടാണ്. നീതി പുലര്‍ന്നു കാണുന്നതുവരെ ലോക ജനതയുടെ പോരാട്ടം തുടരട്ടെ എന്നുമാത്രമാണ് ഇത്തരുണത്തില്‍ ആഗ്രഹിക്കാനും പ്രാര്‍ഥിക്കാനുമുള്ളത്.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.
കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

