Video Stories
കരുത്ത് കാട്ടുന്ന ഉര്ദുഗാന്
യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളുടെ നടുവെ കിടക്കുന്ന തുര്‍ക്കിയുടെ ജനാധിപത്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പിന് ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ് ഞായറാഴ്ച നടന്ന നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ്. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറിക്കൊണ്ടുള്ള പാര്‍ലമെന്ററി തെരഞ്ഞെടുപ്പെന്ന ഇരട്ട വെല്ലുവിളിയെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്ദുഗാന് അതിസമര്‍ത്ഥമായും മനോഹരമായും നേരിട്ട് വിജയിച്ചിരിക്കുന്നു. ആഭ്യന്തരമായി എട്ടു കോടിയോളം പൗരന്മാര്ക്ക് അതാശ്വാസമാകുമ്പോള്‍, അന്താരാഷ്ട്രീയമായി യൂറോപ്പിനും പശ്ചിമേഷ്യക്കും അമേരിക്കക്കും ഒരേസമയം ഈ വിജയം ചോദ്യചിഹ്നങ്ങളാണ് സമ്മാനിക്കുന്നത്. ഒരുവശത്ത് ഉരുക്കുമുഷ്ടിയോടെയുള്ള ഭരണം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യമാണ് നേരിടേണ്ടതെങ്കില്‍ മറുവശത്ത് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ട ഇരട്ട ഉത്തരവാദിത്തമാണ് അറുപത്തിനാലുകാരനായ ഉര്‍ദുഗാനുമേല്‍ വന്നുചേര്‍ന്നിരിക്കുന്നത്. 92 ശതമാനം പൗരന്മാര് വോട്ടുചെയ്തതില്‍ 52.4 ശതമാനം വോട്ടുകള്‍ ഉര്ദുഗാന് ലഭിച്ചു. എതിരാളി മുഹറം ഐന്‍സിന് കിട്ടിയത് 30.6 ശതമാനം മാത്രം. 600 അംഗ പാര്‍ലമെന്റില്‍ 293 സീറ്റുകള്‍ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി നേടി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന ഭരണശൈലിക്കുള്ള ജനതയുടെ അംഗീകാരം തന്നെയാണിത്. 2003ല്‍ എ.കെ പാര്‍ട്ടിയടങ്ങുന്ന ദേശീയസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടതു മുതല്‍ പ്രധാനമന്ത്രി പദവിയില്‍ തുടരുന്ന ഉര്ദുഗാന് നാലുകൊല്ലം മുമ്പ് ഹിതപരിശോധനയിലൂടെയാണ് പ്രസിഡണ്ടായി അവരോധിതനായത്. ഇതിനുള്ള ജനകീയ അംഗീകാരം കൂടിയാണ് ഞായറാഴ്ചത്തെ ഗംഭീര വിജയം. രണ്ടു വര്‍ഷം മുമ്പ് നടന്ന പട്ടാള അട്ടിമറിയെ തെരുവില്‍ ജനങ്ങളുടെ പിന്തുണകൊണ്ട് ചെറുത്തു തോല്പിച്ച നേതാവിന് ജനത ബാലറ്റിലൂടെ നല്‍കിയിരിക്കുന്ന സമ്മാനം കൂടിയാണിത്. അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് ജനം വിശ്വസിക്കുന്നത്. തലസ്ഥാന നഗരമായ അങ്കാറയിലയടക്കം ഇന്നലെ നടന്ന പതിനായിരക്കണക്കിനാളുകളുടെ ആഹ്ലാദ പ്രകടനം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ജനാധിപത്യത്തിന്റെ വിജയമെന്നാണ് വിജയറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉര്ദുഗാന് പറഞ്ഞത്. വലിയ ഉത്തരവാദിത്തമാണ് ഇത് തന്നില്‍ ഭരമേല്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ മാധ്യമങ്ങളുടെ നിരീക്ഷണങ്ങളെയാകെ തള്ളിക്കളയുന്ന വിജയമാണ് ഇത്. യൂറോപ്യന്‍ യൂണിയന് അംഗത്വത്തിനു വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്ത ഈ നാറ്റോ രാഷ്ട്രത്തെ പരമാവധി വരിഞ്ഞുമുറുക്കുന്ന നയങ്ങളാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെന്ന് മേനി നടിക്കുന്ന പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ പിടിച്ചുനിര്‍ത്തുന്നതിന് അടിയന്തിരാവസ്ഥയുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ഏര്‍പെടുത്താന്‍ ഭരണകൂടം നിര്‍ബന്ധിക്കപ്പെട്ടു. എം.എച്ച്.പിയുമായുള്ള സഖ്യം ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി തുടരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കാരണം പ്രതിപക്ഷത്തെ എച്.ഡി.പിയും പി.കെ.കെയും യോജിച്ചുള്ള പോരാട്ടമാകും ഉര്‍ദുഗാനെതിരെ നടത്തുക എന്ന് തീര്‍ച്ചയാണ്. ഭരണ സഖ്യത്തിന്റെയും ഉര്‍ദുഗാന്റെയും മൃഗീയ ഭൂരിപക്ഷം മുമ്പത്തേക്കാള്‍ പ്രതിപക്ഷ ഐക്യം വര്‍ധിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. തീവ്രവാദ സ്വഭാവമുള്ളതാണ ്പി.കെ.കെ. എന്നാല്‍ എച്.ഡി.പിയുടെ മിതവാദവും ജനാധിപത്യ രീതിയും കാര്യങ്ങള്‍ സങ്കീര്‍ണമാക്കില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കുര്‍ദുകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും അന്താരാഷ്ട്ര നാണയനിധിയിലെ കടം തിരിച്ചടക്കുന്നതിലും അദ്ദേഹം വിജയിച്ചു. പ്രതിവര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടുന്നുണ്ട് രാജ്യമിപ്പോള്‍. യൂറോപ്പിന്റെ ദു:ഖമെന്ന് ദുഷ്പേര് കേട്ട തുര്‍ക്കിക്ക് ഇനി പിടിച്ചുനില്ക്കാന് വിദേശ നിക്ഷേപം പരമാവധി ആകര്‍ഷിക്കേണ്ടിവരും. യൂറോപ്പുമായുള്ള സഖ്യം തുടരുന്നതിനും അമേരിക്കയുടെയും ഐ.എസ് അടക്കമുള്ളവയുടെയും വെല്ലുവിളികള്‍ നേരിടുന്നതിനും രാജ്യത്തിന് ഇതാവശ്യമാണ്. ലോകത്ത് ടൂറിസംരംഗത്ത് മൂന്നാം സ്ഥാനവും ആരോഗ്യ രംഗത്ത് രണ്ടാം സ്ഥാനവും കയറ്റുമതിയില്‍ അഞ്ചാം സ്ഥാനവുമുള്ള രാജ്യത്തിന് അറുപതു ശതമാനം വരുന്ന മുപ്പതില്‍ താഴെയുള്ള യുവാക്കളുടെ തൊഴിലവസരങ്ങള്‍ സാക്ഷാല്‍കരിക്കുകയും പ്രധാനമാണ്. അതിനുള്ള പിന്തുണ കൂടിയാണ് ജനത ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതേസമയം തുര്‍ക്കിയുടെ ആദ്യ എക്സിക്യൂട്ടീവ് പ്രസിഡണ്ടാകുന്ന ഉര്‍ദുഗാനുമേല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെടുമെന്ന പരാതിയാണ് പ്രതിപക്ഷ നേതാവ് മുഹറം ഐന്‍സ് മുന്നോട്ടുവെക്കുന്നത്. രാജ്യം കെട്ടുറപ്പ് നഷ്ടപ്പെടുമ്പോള്‍ ഭരണതലത്തില്‍ ചില കര്‍ശന നടപടികള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ മറുപടി. 2018 ആഗസ്റ്റ് 26നാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും ധൃതിപിടിച്ച് അത് നടത്തിയതുതന്നെ രാജ്യത്തെ രക്ഷിക്കാനാണെന്ന് അവര്‍ പറയുന്നു. തുര്‍ക്കിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര് വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിതെന്നത് അവരുടെ നിലപാടുകളെ സാധൂകരിക്കുന്നതാണ്.
സംസ്കാരങ്ങളുടെ കേളീകേന്ദ്രമാണ് തുര്‍ക്കി. പുരാതന ഗ്രീക്ക്, റോമന്‍, ബൈസന്റൈന്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന നാട് ഇസ്ലാമിന്റെ ആശ്ലേഷത്തോടെയാണ് സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക- സാമ്പത്തിക രംഗങ്ങളില്‍ പുരോഗതി പ്രാപിച്ചത്. 2023ലാണ് അടുത്ത തെരഞ്ഞെടുപ്പ്. അതിലും വിജയിച്ചാല്‍ ഉര്ദുഗാന് അഞ്ചു വര്‍ഷം വീണ്ടുംതുടരും. യൂറോപ്യന്‍ മേഖലയില്‍ തുര്‍ക്കി കരുത്ത് വര്‍ധിപ്പിക്കുന്നത് പശ്ചിമേഷ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്ലാമിക ലോകത്തിനും കൂടുതല്‍ ഗുണം ചെയ്തേക്കും. 38 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച തുര്‍ക്കിയാണ് കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലേക്ക് കുടിയേറിയ മ്യാന്മാറിലെ ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിംകളുടെ ചെലവ് ഏറ്റത്. രാജ്യത്തെ ബഹുഭൂരിപക്ഷ മതം ഇസ്ലാമാണെന്നതാണ് ശത്രുക്കളെ ഭയപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്. മതേതര രാഷ്ട്രമായിട്ടും എന്തുകൊണ്ട് ഉര്ദുഗാന് വിദ്യാലയങ്ങളില്‍ ഇസ്ലാം പഠിപ്പിക്കുന്നുവെന്ന വരട്ടുവാദമാണ് ചിലരുന്നയിക്കുന്നത്. മതം രാഷ്ട്രീയത്തിലിടപെടുന്നില്ലെന്നും ഇസ്ലാം മതേതരത്വത്തിനെതിരല്ലെന്നുമാണ് ഉര്‍ദുഗാന്റെ ചുട്ട മറുപടി. എട്ടു കൊല്ലമായി ആഭ്യന്തര യുദ്ധം തുടരുന്ന അയല്‍ രാജ്യമായ സിറിയയില്‍ അമേരിക്കന്‍, ഐ.എസ് വിരുദ്ധ പക്ഷത്താണ് തുര്‍ക്കി. സ്വാഭാവികമായും റഷ്യയുടെ പക്ഷത്താണ് രാജ്യം. ഇതും പാശ്ചാത്യ ശക്തികളെ പ്രകോപിപ്പിക്കുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന് ഉര്‍ദുഗാനെ അഭിനന്ദിച്ചെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണം വ്യക്തമല്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News18 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala20 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

