Connect with us

Video Stories

സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ മെഗാഫോണോ?

Published

on

‘നമ്മള് ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാരായിട്ടാണ്. ഇവിടെ ഒരഞ്ചു പത്താളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണുപോകാന്‍ പാടില്ല. ദര്‍ശനം നടത്താന്‍ പ്രായപരിധിക്കുപുറത്തുള്ളയാളുകള്‍ വന്നാല്‍ അവര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുക്കണം. അതിനുള്ളില്‍ വരുന്ന ആളുകള്‍, പ്രായപരിധിയുടെ ഉള്ളില്‍വരുന്ന ആളുകള്‍, അവരെ തടയാന്‍ വേണ്ട സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിനിവിടെ പൊലീസുണ്ട്. നമ്മുടെ വളണ്ടിയര്‍മാരുണ്ട്. പമ്പ മുതല്‍ അതിനുള്ള സംവിധാനമുണ്ട്. അതുകടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ സാധിക്കില്ല.’ (ശബരിമലസന്നിധാനം 07-10-2018).
‘നിങ്ങള് ഒറ്റക്കല്ലാന്ന് പറഞ്ഞപ്പോ രാജീവര് എനിക്ക് സാറ് പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അങ്ങെടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ്തവത്തില്‍ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. ഇന്നും അദ്ദേഹം അതുപോലെതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല് കണ്ടപ്റ്റ് ഓഫ് കോര്‍ട്ട് വന്നപ്പോ ഞാന്‍ ഒന്നാം പ്രതിയും അദ്ദേഹം രണ്ടാം പ്രതിയുമായാണ് മാര്‍ക്‌സിസ്റ്റുകാര് സുപ്രീംകോടതിയില്‍ നടത്തിയത് എന്നുള്ളതുകൊണ്ട് .. നമ്മെ സംബന്ധിച്ചിടത്തോളം ഇതൊരു ഗോള്‍ഡന്‍ ഒപര്‍ചുനിറ്റിയാണ്.. നമ്മളൊരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടക്കുമുന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് ഇടം കാലിയാക്കുമ്പോള്‍ അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടിയുമാണ് എന്ന്..'(കോഴിക്കോട് 05-11-2018).
ആദ്യത്തേത് പൊലീസിന്റെ മെഗാഫോണ്‍ ഉപയോഗിച്ചുകൊണ്ട് അവരുടെ സാന്നിധ്യത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കുന്ന ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടേതാണ്. രണ്ടാമത്തേത് അറിയപ്പെടുന്ന നിയമജ്ഞന്‍കൂടിയായ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഞായറാഴ്ച യുവമോര്‍ച്ചയുടെ സംസ്ഥാന സമിതിയോഗത്തില്‍ നടത്തിയതും. ഇതിലും വലിയ നാണക്കേട് കേരളീയര്‍ക്ക് ഇനിയും സഹിക്കാനുണ്ടോ. അതും കമ്യൂണിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭരിക്കുന്ന കേരളത്തില്‍ വെറും നാല്‍പത്തെട്ടുമണിക്കൂറിനുള്ളില്‍. ആര്‍.എസ്.എസ്സുകാര്‍ ഇതിനകം തന്നെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി തുടങ്ങിയ പദവികളിലെത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ ആഭ്യന്തര മന്ത്രിസ്ഥാനം എന്നുതൊട്ടാണ് ഗാന്ധി ഘാതകത്തിന്റെ ആശയക്കാര്‍ക്ക് കൈമാറിയതെന്ന് വ്യക്തമല്ല. അത്തരമൊരു സംശയത്തിനാണ് മേലുദ്ധരിച്ച രണ്ട് പ്രസ്താവനകള്‍ വാതില്‍ തുറന്നിരിക്കുന്നത്. സംസ്ഥാന ജനതയെ ചുടുരക്തത്തില്‍ മുക്കിക്കൊല്ലാന്‍ കാരണമായേക്കാവുന്ന വിഷലിപ്തമായ വാചകങ്ങളാണ് ശ്രീധരന്‍പിള്ളയുടേതെങ്കില്‍ തില്ലങ്കേരിയുടേത് മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള കേരള പൊലീസിലെ കമാണ്ടോകളടക്കമുള്ള പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയില്‍നിന്നുകൊണ്ടാണ്. വര്‍ഗീയതക്കും ബി.ജെ.പിക്കുമെതിരെ ഘോരഘോരം വായിട്ടലക്കുന്ന സി.പി.എമ്മുകാരും ഭരണഘടനയെതൊട്ട് സംസ്ഥാനത്ത് അധികാരത്തിലേറിയിരിക്കുന്ന ഇടതുപക്ഷക്കാരും ഈ പ്രസ്താവനകള്‍ക്ക് ജനസമക്ഷം സമാധാനം പറഞ്ഞേതീരൂ. ആരോ ഒരാള്‍ മെഗാഫോണ്‍ തന്നുകൊണ്ട് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പറഞ്ഞുവെന്നാണ് വല്‍സന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പിണറായിയുടെ പൊലീസിന്റെ ജോലി ആര്‍.എസ്.എസ്സുകാരെ ഏല്‍പിച്ചുവോ? പ്രായപരിധിക്കുള്ളിലെ സ്ത്രീകളെ പൊലീസ് തടയുമെന്ന് തില്ലങ്കേരി പറയുന്നത് നിയമവിരുദ്ധമല്ലേ. ക്രമസമാധാന പ്രശ്‌നം ഉണ്ടായാലേ സര്‍ക്കാര്‍ ഇടപെടൂ എന്നുപറയുന്ന മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണ്. കേരള പൊലീസില്‍ ആര്‍.എസ്.എസുകാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് പരസ്യമായി സ്ഥിരീകരിക്കപ്പെടുന്നത്.
യുവതികള്‍ ക്ഷേത്രത്തില്‍ കയറിയാല്‍ ശബരിമല ക്ഷേത്രം അടച്ചിടുന്നതിലെ നിയമവശം ആരാഞ്ഞുകൊണ്ട ്തന്ത്രി കണ്ഠരര് രാജീവര് തന്നെ ഫോണില്‍വിളിച്ചുവെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. അതിന് താന്‍കൊടുത്ത മറുപടി അങ്ങനെ ചെയ്‌തോളൂ എന്നും അതിന് പതിനായിരക്കണക്കിനുപേര്‍ നിങ്ങളുടെ കൂടെയുണ്ടാകുമെന്നുമാണെന്നും പിള്ള വെളിപ്പെടുത്തിയിരിക്കുന്നു. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ നട തുറന്നിരുന്ന ഒക്ടോബര്‍ 19നാണ് തന്നോട് തന്ത്രി ഇത്തരമൊരു സംശയനിവര്‍ത്തി വരുത്തിയതെന്നാണ് പിള്ള പറയുന്നത്. ഇത് ശരിയെങ്കില്‍ ഒരു നേതാവെന്ന നിലയിലും നിയമജ്ഞനെന്ന നിലയിലും ഗുരുതരമായ കുറ്റമാണ് ശ്രീധരന്‍പിള്ള നടത്തിയിരിക്കുന്നത്. തന്ത്രി ക്ഷേത്രം പൂട്ടിയിരുന്നെങ്കില്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമായിരുന്ന രോഷം എവിടെ ചെന്നെത്തുമായിരുന്നു എന്നാണ് ആശങ്കപ്പെടുത്തുന്നത്. തന്ത്രവും അജണ്ടയുമാണ് തങ്ങള്‍ നടപ്പാക്കിയതെന്ന് ബി.ജെ.പി നേതാവ് ആവര്‍ത്തിച്ചിട്ടും തന്ത്രിയെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് പ്രേരണ നല്‍കിയിട്ടും ഭരണകൂടം എന്തുകൊണ്ട് ചെറു വിരലനക്കുന്നില്ല. ഞായറാഴ്ച രാവിലെ നടന്ന പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ട് മൂന്നു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. സംഭവം ഗുരുതരമാണെന്ന് മുഖ്യമന്ത്രിക്കുതന്നെ പൊതുയോഗത്തില്‍ സമ്മതിക്കേണ്ടിവന്നു. അതിന് തന്ത്രിയോട് വിശദീകരണം ചോദിക്കുന്നത് എന്ത് ന്യായമാണ് ?
മധ്യവയസ്‌കന്റെ അപകടമരണം ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ നടത്തിയവരുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ നിര്‍ത്തിയാണ് ശബരിമല ക്ഷേത്ര പരിസരത്ത് തമ്പടിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് തുറന്നുപറഞ്ഞു. ഇന്നലെയും ക്ഷേത്ര ദര്‍ശനത്തിനെത്തിയ വിശ്വാസിനിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അക്രമമുണ്ടായി.ബി.ജെ.പിയുടെ വര്‍ഗീയക്കോമരങ്ങളും കമ്യൂണിസ്റ്റുകളും ചേര്‍ന്ന് ശബരിമലയെയും കേരളത്തെയാകെയും കലാപഭൂമിയാക്കാനുള്ള തന്ത്രമാണിട്ടതെന്ന് സംശയിക്കണം. പിള്ളയുടെ പ്രസംഗത്തില്‍ പറയുന്നതുപോലെ ശബരിമല വിഷയത്തില്‍ അവശേഷിക്കുന്നത് സംഘ്പരിവാരവും സര്‍ക്കാരും സി.പി.എമ്മുമാണെന്നാണ്. ഇത് ഒന്നാന്തരം ഒത്തുകളിയാണ്. തീവ്രവര്‍ഗീയതയുടെ വക്താക്കള്‍ ആരെന്ന മല്‍സരമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ നിയമം നടപ്പാക്കുന്നുവെന്ന് പറയുന്നവര്‍ക്ക് നാട്ടിലെ നിയമ വ്യവസ്ഥയും ക്രമസമാധാനവും നടപ്പാക്കാന്‍ ബാധ്യതയില്ലേ. ആചാരം ലംഘിച്ച് ആചാര സംരക്ഷണത്തിന് വിശ്വാസിനികളുടെ വയസ്സ് പരിശോധിക്കാനും മാധ്യമ പ്രവര്‍ത്തരെയടക്കം മര്‍ദിക്കാനും തയ്യാറാകുന്നവര്‍ നിയമം കയ്യിലെടുക്കുന്നത് സര്‍ക്കാരിന്റെ പൂര്‍ണ പരാജയമാണ്. കേന്ദ്ര സര്‍ക്കാരിനെ ഭയന്ന് മുഖ്യമന്ത്രിക്ക് മുട്ടുവിറക്കുന്നുവോ. ക്രമസമാധാന പാലനത്തിന് പൂര്‍ണ അധികാരം ഹൈക്കോടതി ഉറപ്പുനല്‍കിയിരിക്കെ അക്രമികളെ പിടിച്ചുകെട്ടാന്‍ സര്‍ക്കാരിന് എന്താണിത്ര ആലസ്യം?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending