Video Stories
എന്തുണ്ട് പിലാത്തോസേ വിശേഷം?

കൂമന്‍കാവില്‍ ബസിറങ്ങി നടന്നാല്‍ ഏത് രവിയായാലും ഇനി തസ്രാക്കിലെത്തില്ല. അവിടെ നൈജാമലിയോ അല്ലാപിച്ച മൊല്ലാക്കയോ നീല ഞരമ്പുള്ള മൈമൂനയോ ഇനിയില്ല. ഉള്ളത് അടികൊടുത്ത് നല്ല പരിചയമുള്ള ഇങ്ങനെ പോയാല്‍ തല്ലുമേടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അഡ്വ. ബി.ഗോപാലകൃഷ്ണനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂട്ടക്കൊലയാളിയെന്ന് വിളിച്ചതിന് മാപ്പു പറഞ്ഞില്ലെങ്കില്‍ തല്ലുമെന്ന് എഴുത്തുകാരന് പോള്‍ സക്കറിയയെ മുമ്പ് പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ കൈകാര്യം ചെയ്തപോലെ ചെയ്യുമെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയായ ഇദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞിരിക്കുന്നത്. തല്ലും കൊലയും ബി.ജെ.പി, സി.പി.എമ്മുകാരുടേതാവുമ്പോള്‍ എവിടെനിന്ന് പഠിച്ചുവെന്ന് അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എക്ക് വിടേണ്ടതുമില്ല.
ഗോപാലകൃഷ്ണന്റേത് അമിത്ഷായെന്ന ഭാസ്കര പട്ടേലരെ പ്രീതിപ്പെടുത്താനുള്ള ഒരു വിധേയന്റെ പ്രകടനമായേക്കാമെങ്കിലും കേട്ടാല്‍ തോന്നും ഇതാദ്യമായാണ് ഒരാള്‍ നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിളിക്കുന്നതെന്ന്. ഗുജറാത്തില്‍ അധികാരം പിടിക്കാനും നിലനിര്‍ത്താനും കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കാനും വേണ്ടി എത്ര നിരപരാധികളുടെ രക്തം ചിന്തേണ്ടിവന്നുവെന്ന് രാജ്യത്തിന് അറിയാം. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞവര്‍ എത്രയോ ഇന്ന് ജീവിച്ചിരിപ്പുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ നിരവധി. ഇതേകുറിച്ച് സക്കറിയ ഒരു കഥ തന്നെ എഴുതിയിട്ടുണ്ട്. ‘ആര്‍ക്കറിയാം’ എന്നാണ് കഥയുടെ പേര്. അന്നാട്ടില്‍ ജനിച്ച മുഴുവന്‍ കുഞ്ഞുങ്ങളെയും കൊല്ലാനുള്ള ഉത്തരവ് നിറവേറ്റാനിറങ്ങിയ പോലീസുകാരന്റെ കഥയാണിത്. സക്കറിയ ചോദിക്കുന്നുണ്ട്, എത്ര കുഞ്ഞുങ്ങളുടെ രക്തത്തിലൂടെയാണ് രക്ഷകാ നീ കടന്നുവന്നത് എന്ന്. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു കീറിയെടുത്ത് തീയിലെറിഞ്ഞാണല്ലോ ഈ ‘രക്ഷകനു’ം വന്നത്. എന്തുണ്ട് വിശേഷം പിലാത്തോസേ എന്ന് സക്കറിയ ചോദിക്കാതിരിക്കില്ല. അതാണ് ഉരുളിക്കുന്നത്തുകാരന്‍ സക്കറിയയുടെ പ്രകൃതം.
പഠനം കഴിഞ്ഞ് ബാംഗ്ലൂരിലും കോട്ടയത്തും കോളജ് അധ്യാപകനായി ജോലി നോക്കിയ സക്കറിയ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയി. കാക്കനാടനോ ഒ.വി വിജയനോ മുകുന്ദനോ വി.കെ എന്നോ ആകണമെങ്കില്‍ ഡല്‍ഹിയില്‍ പോകണമെന്ന നാട്ടുനടപ്പ് അന്ന് നിലവില്‍ വന്നിരുന്നു. അതുകൊണ്ടുകൂടിയാണ് ഒ.വി വിജയനെ കുറിച്ച് സംസാരിക്കാന്‍ സക്കറിയക്ക് ഇത്ര ആധികാരികത ലഭിച്ചത്. വിജയന്റെ പൂച്ചയെ പോലും പരിചയമുള്ള സുഹൃത്തായിരുന്നുവെന്ന ബലമുണ്ട് സക്കറിയക്ക്. ഒ.വി വിജയന്റെ കൃതികളില്‍ മൃദു ഹിന്ദുത്വമുണ്ടെന്ന് പറയുന്ന ആദ്യത്തെയാളല്ല സക്കറിയ. വിജയന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ തസ്രാക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സക്കറിയ ഇത് ആവര്‍ത്തിച്ചതിനെ സഹോദരി ഒ.വി ഉഷയും കവി മധുസൂദനന്‍നായരുമൊക്കെ എതിര്‍ത്തുവെങ്കിലും നിലപാടില്‍ സക്കറിയ മാറ്റം വരുത്തിയിട്ടില്ല. വിജയനെ വര്‍ഗീയവാദിയെന്ന് സക്കറിയ വിളിച്ചിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് ചിലര്‍ക്കെങ്കിലും താല്പര്യം. ഒ.വി വിജയന്റെ എഴുത്തിലെ ആത്മീയത മൃദു ഹിന്ദുത്വവാദങ്ങളെ തുണക്കുന്നതോ അതിന് നേരെ കണ്ണടക്കുന്നതോ ആണെന്നാണ് സക്കറിയ പറഞ്ഞത്. എഴുത്തിലും ജീവിതത്തിലും ഏട്ടന് വര്‍ഗീയവാദിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സഹോദരി ഉഷ കരുണാകര ഗുരുവിന്റെ ആശ്രമത്തിലായിരുന്നപ്പോഴും വിജയന് പൂജകളില്‍ പങ്കെടുത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനിയായ ഭാര്യ മകനെ മാമോദിസ മുക്കിയതിനെ എതിര്‍ത്തിട്ടില്ലെന്നും ഉഷ വിശദീകരിച്ചപ്പോള്‍ ഞാന്‍ വിജയനെ വര്‍ഗീയവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. അതേസമയം വിജയന്റെ ദാര്‍ഢ്യമില്ലായ്മയാണ് സംഘ്പരിവാര സംഘടനയായ തപസ്യയുടെ പുരസ്കാരം സ്വീകരിക്കുന്നതിലെത്തിച്ചതെന്ന് ആരോപിക്കുകയുണ്ടായി. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരക്കെതിരെ കാര്‍ട്ടൂണ്‍ രചിക്കുകയും ധര്‍മപുരാണം എഴുതുകയും ചെയ്ത ഒ.വി വിജയന് മനോദാര്‍ഢ്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന വിശദീകരണവും സദസ്സില്‍ നിന്നും വേദിയില്‍ നിന്നുമുണ്ടായി.
ലൈംഗികതയോടുള്ള മലയാളിയുടെ സമീപനം സക്കറിയയുടെ വിമര്‍ശനത്തിന് എന്നും വിഷയമായിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ശനത്തിലാണ് പയ്യന്നൂരില്‍ നിന്ന് സി.പി.എമ്മുകാരുടെ അടി സക്കറിയയെ തേടിയെത്തിയത്. കേരളത്തിലെ മുന്‍കാല ഇടതു നേതാക്കളുടെ ഒളിവു ജീവിതം ലൈംഗികതയുടെ ആഘോഷക്കാലമായിരുന്നുവെന്ന് പറഞ്ഞതിനായിരുന്നു ഡി.വൈ.എഫ്.ഐക്കാരുടെ കൈയേറ്റം. ഇതിനെ ‘സ്വാഭാവികം’ എന്ന് ന്യായീകരിച്ച പിണറായി വിജയന് അന്ന് പാര്‍ട്ടി സെക്രട്ടറി മാത്രം. ഇതിനെ കുറെ കൂടി വ്യക്തമായി പറഞ്ഞതിന് വി.ടി ബല്‍റാം എം.എല്‍.എയെ സി.പി.എം തൃത്താലയില്‍ ബഹിഷ്കരിക്കുകയാണ്.
ചുംബന സമരത്തെ പിന്തുണച്ച എഴുത്തുകാരനാണ് സക്കറിയ. ലൈംഗികതയെ ഭയക്കുകയും അതിനായി വെറി പൂണ്ട് നടക്കുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് പറഞ്ഞ സക്കറിയ പരസ്യ ചുംബനസമരം ഇതിന് മാറ്റം വരുത്തുമെന്ന് പ്രത്യാശിച്ചു. പോള്‍ സക്കറിയയുടെ എഴുത്തുകള്‍ കേവലം സൗന്ദര്യാവിഷ്കാരമല്ല. സമൂഹവുമായുള്ള നിരന്തര സംവാദമാണ്. മോദിയില്‍ റിലാക്സേഷന് കണ്ടെത്തുന്ന കണ്ണന്താനത്തിന്റെ നാടും കോട്ടയമാണ്. മോദിയുടെ കൈയില്‍നിന്ന് ഒരു അംഗീകാരവും വേണ്ടെന്ന് കട്ടായം പറയുന്ന സക്കറിയയുടെ നാടും കോട്ടയം. പള്ളിയോടും പട്ടക്കാരോടും കലഹിക്കുന്ന കഥകളാണ് സക്കറിയ എഴുതിയത്. പ്രെയിസ് ദി ലോഡ്, ആര്‍ക്കറിയാം, എന്തു വിശേഷം പിലാത്തോസേ തുടങ്ങിയവ ക്രിസ്തുമതവുമായി ബന്ധപ്പെട്ട രചനകളാണ്. എസ്.കെ പൊറ്റെക്കാട് സഞ്ചരിച്ച ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഇന്നത്തെ അവസ്ഥ രേഖപ്പെടുത്തിയ യാത്രാവിവരണവും സക്കറിയയുടെ സംഭാവനയാണ്. ഏഷ്യാനെറ്റിലൂടെ മലയാളത്തില്‍ പുതിയ മാധ്യമ സംസ്കാരത്തിന് തുടക്കമിട്ടവരില്‍ സക്കറിയയുണ്ട്. പ്രായം 70 പിന്നിട്ട ഈ ഘട്ടത്തില്‍ വിധേയനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ