Connect with us

Video Stories

നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീം കോടതി

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കാല്‍ നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന കോടതി വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതവും നൂറ്റാണ്ടുകളായി തുടരുന്ന വിവാദങ്ങളെ ചില നിര്‍ണ്ണായക വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകുന്നതുമാണ്. വൈകിയാണെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷകളിലേക്കുള്ള ചുവടാണ് വിധിയില്‍ പ്രത്യക്ഷമായി ദൃശ്യമാവുന്നത്.
ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍, വലിയ രാഷ്ട്രീയ ഗൂഢാലോചനകളില്ലാതെ സംഭവിച്ചതല്ല ബാബരി മസ്ജിദ് തകര്‍ച്ചയെന്ന് ലോകത്താര്‍ക്കും സംശയമുണ്ടാകില്ല. ആര്‍.എസ്.എസിന്റെ ഒത്താശയോടെയും സമ്മതത്തോടെയും നടന്നതാണത്. രാജ്യത്തെ അപകടകരമായ വിധത്തിലേക്ക് കൊണ്ടുപോകാന്‍ ബി. ജെ.പി ശ്രമിക്കുന്നതിനിടയില്‍ വീണ്ടും നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീംകോടതി നടത്തിയ വിധി മതേതര വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആശ്വാസ്യകരമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നതായി പത്താം നൂറ്റാണ്ടിനു ശേഷം ചില ഹൈന്ദവ സംഘടനകള്‍ കഥകളുണ്ടാക്കിയതോടെ തുടങ്ങിയതാണ് ബാബരി മസ്ജിദ് പ്രശ്‌നം. ഈ വിശ്വാസങ്ങളെ പില്‍ക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികള്‍ മുതലെടുപ്പിന് ഉപയോഗിച്ചതോടെ അയോധ്യാ മേഖല വിവാദങ്ങളുടെ കേന്ദ്ര ഭൂമിയായി. 1853ല്‍ മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകര്‍ത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിര്‍മോഹി അഖാര രംഗത്തെത്തി. 1885ല്‍ ഹിന്ദു മഹന്തായ രഘുബിര്‍ ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷന്‍ മുമ്പാകെ ആദ്യ കേസ് ഫയല്‍ ചെയ്തു. രാമന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ അവിടെ ക്ഷേത്രം പണിയാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
1949ല്‍ ബാബരി മസ്ജിദിനുള്ളില്‍ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ കാണപ്പെട്ടു. തുടര്‍ന്ന് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോര്‍ഡ് രംഗത്തെത്തി. ഹൈന്ദവ പാര്‍ട്ടികള്‍ എതിര്‍ ഹര്‍ജി നല്‍കി. ഈ സാഹചര്യത്തില്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. 1984ലാണ് ധരം സന്‍സദില്‍ (മത പാര്‍ലമെന്റ്) രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നു ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടത്. 1984 ഫെബ്രുവരിയില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത്, തര്‍ക്കഭൂമിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഫൈസാബാദ് ജില്ലാ കോടതി അനുമതി നല്‍കി. 1989 നവംബര്‍ 9ന് വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ആദ്യ ശിലാന്യാസവും നടന്നു. തുടര്‍ന്ന് അയോധ്യയില്‍ ക്ഷേത്രം നിലനിന്നുവെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സര്‍ക്കാറിന് തെളിവ് കൈമാറുകയും ചെയ്തു.
ഇത്തരത്തിലുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1992 ഡിസംബര്‍ 6ന് ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍, ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലെത്തിയ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത് തര്‍ക്ക ഭൂമിയില്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. മാത്രമല്ല വര്‍ഗീയ വികാരം രാജ്യത്തുടനീളം പടര്‍ത്തി വിട്ട് അതിലൂടെ ഇന്ത്യയുടെ അധികാരം കൈയ്യാളാന്‍ സംഘ്പരിവാര്‍ വളരുന്നതാണ് പിന്നീട് കണ്ടത്. സംഘ്പരിവാറിന്റെ ഇന്നത്തെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ബാബരി പ്രശ്‌നമുണ്ടായിരുന്നെന്നു വ്യക്തം. മസ്ജിദ് തകര്‍ത്ത് രാജ്യത്തുടനീളം കലാപം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്തുകയായിരുന്നു ആര്‍.എസ്.എസിന്റെ രാഷ്ട്രീയവും മതപരവുമായ നിരവധി സംഘടനാ വകഭേദങ്ങള്‍.
മസ്ജിദ് തകര്‍ക്കത്ത സംഭവം അന്വേഷിക്കാന്‍ 1992 ഡിസംബര്‍ 16 ന് എം.എസ് ലിബര്‍ഹാന്റെ നേതൃത്വത്തില്‍ ഏകാംഗ കമീഷനെ പി.വി നരംസിംഹ റാവു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതോടെ ഇപ്പോഴത്തെ വിധി പ്രസ്താവം വരെ മുന്നേറുന്ന നീണ്ട കേസുകളുടെ പരമ്പരക്ക് തുടക്കമാകുന്നു. 2009ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കം 68 പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ലിബര്‍ഹാന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. എന്നാല്‍ 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഹരജിയില്‍മേലുള്ള നടപടി റദ്ദാക്കുകയായിരുന്നു. 2010 സെപ്തംബറില്‍ അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തര്‍ക്കഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം ഹിന്ദു സംഘടനകള്‍ക്കും ഒരു ഭാഗം വഖഫ് ബോര്‍ഡിനും നല്‍കാന്‍ നിര്‍ദേശിച്ചു.
2011 ല്‍ തര്‍ക്ക ഭൂമി വിഭജിക്കാനുള്ള ഹൈകോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 6നാണ് സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനി അടക്കമുള്ളവര്‍ക്ക് മേല്‍ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയുടെ തീരുമാനം വന്നത്.
മസ്ജിദ്-മന്ദിര്‍ തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇക്കാര്യം സുപ്രീംകോടതി തന്നെ തീര്‍ക്കട്ടെ എന്നാവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന നിലപാടാണ് പള്ളി പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇപ്പോള്‍ എല്‍.കെ അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി.
മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകള്‍ ലക്‌നോ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കണമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടത് വളരെ സുപ്രധാനമായ തീരുമാനമായി കരുതുന്നു. അതോടൊപ്പം ജഡ്ജിയെ മാറ്റാന്‍ പാടില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ബാബരി മസ്ജിദ് പൊളിച്ചതും ഇതിന് പിന്നിലെ ഗൂഢാലോചനയും രണ്ട് കോടതികളിലാണ് വിചാരണ നടക്കുന്നത്. ഇത് ഒരു കോടതിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവും സ്വാഗതാര്‍ഹമാണ്. തുടക്കം മുതല്‍ മുസ്‌ലിം ലീഗിന്റെ ആവശ്യവും ഇതു തന്നെയായിരുന്നു.
അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയ വിധി റദ്ദാക്കിയതോടെ ബി.ജെ.പിയുടെ നേതാക്കള്‍ ഭയപ്പാടിലാണ്. മാത്രമല്ല അവരുടെ പല മോഹങ്ങളും തകര്‍ന്നിരിക്കുന്നു. എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാഭാരതി തുടങ്ങി ബി.ജെ.പി-വി.എച്ച്.പി-സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടുന്നത്് കേസില്‍ വഴിത്തിരിവാകും. കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വിധിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിങ് തല്‍സ്ഥാനം ഒഴിയാന്‍ തയ്യാറാകണം, ഇല്ലെങ്കില്‍ രാഷ്ട്രപതി ഇടപെടണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവോണം ബമ്പർ ഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് അല്‍ത്താഫ്

Published

on

ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ പോയത് കർണാടകയിലേക്ക്. മലയാളി കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ബംപർ അടിച്ചത്. പാണ്ഡ്യപുരയിൽ മെക്കാനിക്കാണ് അൽത്താഫ്.

കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് അല്‍ത്താഫ്. ഇത്തരമൊരു ഭാഗ്യം തേടിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറയുന്നു. സാധാരണക്കാരനായ അല്‍ത്താഫിന് ലോട്ടറിത്തുക കൊണ്ട് വീട് വയ്‌ക്കാനാണ് ആഗ്രഹം. ബമ്പറടിച്ച തുക ഉപയോഗിച്ച് നല്ലൊരു വീട് വയ്ക്കണമെന്നും മകളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

News

ലബനാനിൽ കനത്ത പോരാട്ടം മരണം 2141

രാജ്യത്തിൻ്റെ തെക്കൻ മേഖലയിലൂടെ കടന്നാക്രമണം നടത്താനുള്ള ഇസ്രാഈലികസേനയുടെ ശ്രമം പരാജയപ്പെടുത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

Published

on

ബെയ്റൂത്ത്: ഇസ്രാഈൽ സേന ആക്രമണം ശക്തമാക്കിയതോടെ ലബനാനിൽ ആകെ മരണനിരക്ക് 2141 ആയി ഉയർന്നു. 10,000 പേർക്ക് പരിക്കേൽക്കുകയും ചെയ് തിട്ടുണ്ട്. കഴിഞ്ഞ ദിവസം 22 പേർ കൊല്ലപ്പെടുകയും 10 പേർ ക്ക് പരിക്കേൽക്കുകയും ചെയ്ത‌തതായി ലബനീസ് ആരോഗ്യന്ത്രാലയം അറിയിച്ചു.

ഇന്നലെയും ലബനാൻ്റെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടന്നു. രാജ്യത്തിൻ്റെ തെക്കൻ മേഖലയിലൂടെ കടന്നാക്രമണം നടത്താനുള്ള ഇസ്രാഈലികസേനയുടെ ശ്രമം പരാജയപ്പെടുത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ആളുകൾ എവിടെ ഒളിക്കണമെന്ന് അറിയാതെ പരിഭ്രാന്തരായി അലയുകയാണ്. പാർക്കുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും പള്ളികൾക്കുസമീപവും തെരുവുകളിലും ജനം കുട്ടത്തോടെ തമ്പടിക്കുന്നുണ്ട്. സ്കുളുകളെല്ലാം അഭയാർത്ഥി ക്യാമ്പുകളായി മാറിക്കഴിഞ്ഞു. ആക്രമണം ഭയന്ന് ലബനാനിൽനിന്ന് സിറിയയിലേക്ക് അഭയാർത്ഥി കൾ ഒഴുകുകയാണ്. 220,000 പേർ അതിർത്തി കടന്ന് സിറിയയിൽ എത്തിയിട്ടുണ്ട്. ഇവരിൽ 20 ശതമാനം സിറിയക്കാരും മുപ്പത് ശതമാനം ലബനാൻകാരുമാണ്. അതേസമയം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ഷി സഊദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനെ കണ്ട് സ്ഥിതിഗതികൾ ചർച്ച ചെയ്‌തു. സഊദി തലസ്ഥാനമായ റിയാദി ലെത്തിയ ഇറാൻ മന്ത്രി വെല്ലുവിളികളെ ഒന്നിച്ചുനേരിടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

ലബനീസ് പ്രതിസന്ധി ചർച്ച ചെയ്യാൻ അന്താരാഷ്ട്ര യോഗം വിളിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. 24ന് നടക്കുന്ന സമ്മേളനത്തിൽ മാനുഷിക സഹായം ഉറപ്പാക്കാനുള്ള മാർഗങ്ങളും രാഷ്ടിയ പരി ഹാരവുമായിരിക്കും മുഖ്യ ചർച്ച.

Continue Reading

kerala

‘രക്ഷാ’പ്രവര്‍ത്തനം കോടതി കയറുമ്പോള്‍

മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

Published

on

നവകേരള സദസിനിടെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിന് ആധാരമായ പ്രസ്താവന മുഖ്യമന്ത്രി നടത്തി യിരുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും നിയമം കൈയ്യിലെടുക്കാനും ഡി.വൈ.എഫ്.ഐക്കാര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയുടെ അനന്തരഫലം മാസങ്ങളോളം കേരളം കലാപഭൂമിയായി മാറി എന്നതായിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടി. പൊലീസ് നോക്കുകുത്തിയായിത്തീര്‍ന്നപ്പോള്‍ അവരുടെ ലാത്തി കൈവശപ്പെടുത്തി പിണറായിയുടെ ഗണ്‍മാന്‍ പോലും പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുകയുണ്ടായി. സ്ഥലകാല ബോധമില്ലാതെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയ ഈ ഗുണ്ടാ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരില്‍ പലരും ഇപ്പോഴും രോഗക്കിടക്കയില്‍ തന്നെ കഴിയുകയാണ്. അത്രമേല്‍ മൃഗീയമായ ആക്രമണമാണ് പിണറായി വിജയന്റെ പ്രോത്സാ ഹനത്തില്‍ നടന്നത്.

കണ്ണൂര്‍ ജില്ലയില്‍ വെച്ചായിരുന്നു ഈ നരനായാട്ടിന്റെ തുടക്കം. നവകേരള സദസ്സ് തളിപ്പറമ്പിലേക്കെത്തുമ്പോള്‍ പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. തദവസരത്തില്‍ അവിടെയെ ത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പ്രതിഷേധക്കാരെ ക്രൂരമാ യ മര്‍ദ്ദിക്കുകയായിരുന്നു. ഈ നീചകൃത്യത്തെയാണ് ‘ര ക്ഷാപ്രവര്‍ത്തന’മായി മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. വിഷയം പ്രതിപക്ഷം സഭയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയപ്പോഴും ഇതേ നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബസിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. തന്റെ പ്രസ്താവന സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞിട്ടും അതിന്‍മേല്‍ ഉറച്ചുനിന്ന പിണറായി വിജയന് പക്ഷേ കേരളത്തിലെ ജനങ്ങള്‍ കഠിന ശിക്ഷയാണ് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നായി ഈ രക്ഷാപ്രവര്‍ത്തനപ്രയോഗത്തെ ഇടതുകക്ഷികള്‍ തന്നെ വിലയിരുത്തുക യുണ്ടായി. കോടികള്‍ ചിലവഴിച്ച് പി.ആര്‍ ഏജന്‍സികള്‍ മിനുക്കിയെടുത്ത പിണറായി വിജയന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നതിനും അദ്ദേഹത്തിന്റെ ഗതകാല ചരിത്രം അനാവരണം ചെയ്യപ്പെടുന്നതിനും ഈപ്രയോഗം കാരണമായിത്തീരുകയും ചെയ്തു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരളീയരുടെ ഹൃദയത്തില്‍ ചിരസ്മരണ നേടിക്കൊടുത്ത യു.ഡി.എഫ് സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക യാത്രയുടെ ബദലായിട്ടായിരുന്നു പിണറായി സര്‍ക്കാറിന്റെ നവകേരള സദസ്സ്. എന്നാല്‍ ഒരുകോടിയിലേറെ രൂപ ചിലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബ സില്‍ നിന്ന് തുടങ്ങിയ ഈ അത്യാഡംബര യാത്ര തുടക്ക ത്തില്‍ തന്നെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു. വിമര്‍ശന ശരങ്ങളോടെ കാസര്‍കോട്ടുനിന്നാരംഭിച്ച യാത്ര കണ്ണൂരെത്തിയപ്പോയേക്കും ലക്ഷ്യത്തില്‍ നിന്ന് തീര്‍ത്തും വ്യതിചലിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. യാത്ര കടന്നുപോകുന്ന വഴികളിലെ പ്രതിഷേധവും അതിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയുള്ള ഭീകരാക്രമണങ്ങളും മാത്രമായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നിന്ന നില്‍പ്പില്‍ ആയിരക്കണക്കായ ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയും ജനസമ്പര്‍ക്ക യാത്രയും ചരിത്രത്തില്‍ ഇടംപിടിച്ചതെങ്കില്‍ ഒരുഫയലില്‍പോലും തീരുമാനമാകാതെയായിരുന്നു പിണറായിയുടെയും സം ത്തിന്റെയും യാത്ര. ഡി.വൈ.എഫ്.ഐയുടെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയുമെല്ലാം അഴിഞ്ഞാട്ടത്തെ പൊലീസ് നിസംഗതയോടെ കൈകാര്യം ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ആര്‍.എസ്.എസ് ബാന്ധവത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും പുരംകലക്കലിന്റെയുമെല്ലാം ആരോപണ ശരങ്ങളാല്‍ പിടയുമ്പോഴാണ് ഇടിത്തീപോലെ പിണറായി വിജയന്റെ തലയില്‍ ‘രക്ഷാപ്രവര്‍ത്തന’വുമായി ബന്ധപ്പെട്ട കേസും വന്നുപതിച്ചിരിക്കുന്നത്. ഏകാധിപതികളെക്കൊണ്ട് കണക്കുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടല്ലാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Continue Reading

Trending