Video Stories
ഇഫ്താര്‍ സംഗമങ്ങള്‍ പുനരാലോചന വേണം
ഡോ. ഹുസൈന് മടവൂര്‍
വിശ്വാസികളുടെ മനസ്സില്‍ പുണ്യപ്രതീക്ഷയുടെ പുതുവസന്തമായി വിശുദ്ധ റമസാന്‍ വീണ്ടുമെത്തുന്നു. ചെറു നന്മകള്‍ക്ക് പോലും അതീവ പ്രാധാന്യം നല്കി അനുഷ്ഠിച്ചും നിസ്സാര വീഴ്ചകളില്‍ നിന്ന് പോലും ജാഗ്രത പുലര്‍ത്തിയും മുസ്ലിംകള് ഈ പുണ്യ ദിനങ്ങളെ ധന്യമാക്കുന്നു. നോമ്പനുഷ്ഠാനം പോലെ തന്നെ പ്രധാനമാണ് നോമ്പനുഷ്ഠിച്ചവരെ നോമ്പ് തുറപ്പിക്കലും. പരസപര സ്നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കലും അകല്‍ച്ചകള്‍ക്കും വിദ്വേഷങ്ങള്‍ക്കുമുള്ള പഴുതടക്കലുമെല്ലാം വലിയ നന്മ തന്നെ. ഇഫ്താര്‍ സംഗമങ്ങള്‍ സമൂഹത്തില്‍ ഇത്രയേറേ വ്യാപകമായതിനു പിന്നിലെ പ്രചോദനവും ഈ വസ്തുതകളാണ്.
എന്നാല്‍, ഇയ്യിടെയായി ഇഫ്താര്‍ സംഗമങ്ങള്‍ ലക്ഷ്യം വിടുന്നോ എന്ന് സഗൗരവം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. റമസാനിന്റെ ചൈതന്യത്തിന് പോറലേല്‍പ്പിക്കുന്ന വിധത്തിലുള്ള ഒരു കേവലാഘോഷ ചടങ്ങായി ഇത്തരം സംഗമങ്ങള്‍ മാറുന്നുണ്ടോ എന്ന് പഠന വിധേയമാക്കേണ്ടതുണ്ട്. പാരിസ്ഥിതിക ഭീഷണികളും ആരോഗ്യ പ്രശ്നങ്ങളും ധൂര്‍ത്തും ആരാധനകള്‍ക്കുള്ള സമയ നഷ്ടവും പൊങ്ങച്ച മത്സരങ്ങളുമൊക്കെയായി മഹത്തായ ഇഫ്താര്‍ സംഗമങ്ങള്‍ അധ:പതിച്ചു കൂട.
ഇഫ്താര്‍ സംഗമങ്ങളുടെ ഭാഗമായി ഉണ്ടാവാറുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക യോഗം ചര്‍ച്ച ചെയ്തിരുന്നു. മുസ്ലിം സംഘടനാ പ്രതിനിധികളും മഹല്ല് ഭാരവാഹികളുമായിരുന്നു അതിലെ ക്ഷണിതാക്കള്‍. ശുചിത്വ മിഷന്, ഹരിത കേരളം പദ്ധതികളുടെ പ്രധാന ഉേദ്യാഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഇത്തവണ മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ ജൈവ സൗഹൃദങ്ങളായ പാത്രങ്ങളും മറ്റും ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഡിസ്പോസിബ്ള്‍ പാത്രങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണമെന്നുമായിരുന്നു ആ കൂട്ടായ്മയുടെ മുഖ്യ നിര്‍ദ്ദേശം. മണ്ണ് കൊണ്ടും ഇലകളും പാളകളും കൊണ്ടുമുള്ള പാത്രങ്ങളും സ്റ്റീല്‍ പാത്രങ്ങളുമൊക്കെ ഉപയോഗിക്കുക. വളരെ നല്ലൊരു തീരുമാനമായിരുന്നുഇത്. ബഹുമാന്യനായ ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയകരമായി നടത്തിയ ആഹ്വാനം ഏറെ ശ്രദ്ധേയവും അഭിനന്ദനാര്‍ഹവുമാണ്.
ഇഫ്താറുകളിലെ ധൂര്‍ത്താണ് മറ്റൊരു വിഷയം. മിതത്വത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശങ്ങളുയര്‍ത്തിപ്പിടിക്കുന്ന ഒരു മതത്തിന്റെ വക്താക്കള്‍ മിതത്വവും സംയമനവും പരിശീലിക്കപ്പെടുകകൂടി ചെയ്യുന്ന അവരുടെ ഒരു മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ് ധൂര്‍ത്തിന്റെയും അമിതച്ചിലവിന്റെയും പൊങ്ങച്ചത്തിന്റെയും മേളകളാവുന്നത് മതത്തെ തെറ്റിധരിക്കാന്‍ വരെ കാരണമാവുമെന്ന് ഗൗരവത്തോടെ മനസ്സിലാക്കണം.
ഒരു പ്രദേശത്ത് തന്നെ വിവിധ സംഘടനകള്‍ വിവിധ ദിവസങ്ങളില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് മൂലം സംഘടനാ ഭാരവാഹികളും നേതൃത്വത്തിലുള്ളവരും മിക്കവാറും ദിവസം വീട്ടില്‍ അവരുടെ മക്കളോടൊപ്പം നോമ്പ് തുറക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ആരാധനകള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ട ധാരാളം സമയങ്ങളും ഇതുവഴി പാഴായിപ്പോവുന്നു. ഇത് പരിഹരിക്കാവുന്നതേയുള്ളൂ. ഒരു പ്രദേശത്ത് വിവിധ സംഘടനകള്‍ വേറെവേറെ ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നതിനു പകരം എല്ലാവരും കൂടി ഒരൊറ്റ പാര്‍ട്ടി നടത്തുക. ഇനി, ഇഫ്താര്‍ സംഗമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകേളെതെന്ന് ആളുകളറിയണമെങ്കില്‍ അത്തരം കാര്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചാലും മതി. സാമ്പത്തിക ചിലവും ശാരീരികാധ്വാനവും സമയ നഷ്ടവും എല്ലാം ഇതുവഴി ഏറെ ലാഭിക്കാനാവും. ഈ ആശയത്തിന്റെ പ്രയോഗവത്കരണത്തിന്റെ ഒരു പ്രാഥമിക ചുവടുവെപ്പെങ്കിലും ഇത്തവണത്തെ റമസാനില്‍ ആരംഭിക്കാനാവുമോ എന്ന ആലോചനയുണ്ടാവണം. നോമ്പ് തുറക്കും അത്താഴത്തിനുമൊക്കെ അനാരോഗ്യകരവും അശാസ്ത്രീയവുമായ ആഹാരങ്ങളുപേക്ഷിച്ച്, നോമ്പെടുത്ത മനുഷ്യന് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിധത്തിലുള്ള ഭക്ഷണ സംസ്കാരം ശീലിക്കണം. വിശന്ന വയറ്റില്‍ ബിരിയാണിയും നെയ്ച്ചോറും കരിച്ചതും ഒക്കെ ദോഷമുണ്ടാക്കുമെന്ന് എല്ലാ വൈദ്യ ശാസ്ത്ര ശാഖകളിലുള്ളവരും പറയുന്നു. പഴങ്ങളും ദോഷമില്ലാത്ത പാനീയങ്ങളും വളരെ ലളിതമായ ആഹാരങ്ങളുമാണ് അത്യുത്തമം.
നോമ്പ് സംസ്കരണത്തിനുള്ളതാണ്, സദ്ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ളതാണ്, സഹനവും ക്ഷമയും സഹിഷ്ണുതയും അഭ്യസിക്കാനുള്ളതാണ്, സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് നേരെ മനസ്സിനെ ആര്‍ദ്രമാക്കാനുള്ളതാണ്. സര്‍വോപരി ജീവിത വിജയത്തിലേക്കുള്ള റയ്യാന്‍ കവാടമാണ്. അര്‍ത്ഥത്തിലും ആശയത്തിലും നോമ്പിന്റെ ഗുണാംശങ്ങള്‍ ആത്മാവിനെയും ജീവിതത്തെയും സംസ്കാരത്തെയും ശൈലികളെയും സമീപനങ്ങളെയും ആരോഗ്യത്തെയും സ്വഭാവത്തെയും സംസ്കരിക്കുന്നതാവട്ടെ. അതിനായി നിഷ്കളങ്ക മനസ്സോടെ ഒരുങ്ങിയിറങ്ങാം. നാഥന് അനുഗ്രഹിക്കട്ടെ.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News18 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports23 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

