Video Stories
ജനങ്ങളുടെ നേരെ വേണ്ട ഭരണകൂടനായാട്ട്
ലോകത്ത് എല്ലായിടത്തും ശാന്തിയുടെ പ്രതീകമാണ് പ്രാവ്. അതിനെ പച്ചക്ക് തീയിട്ട് കൊല്ലുന്നവര്‍ക്ക് ഏതുമൃഗത്തെയും പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ ഗര്‍ഭിണികളെവരെയും കൊലപ്പെടുത്തല്‍ തുലോം നിസ്സാരം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സമകാല ഇടതുപക്ഷമുന്നണിസര്‍ക്കാര്‍ നാട്ടിലെ പൗ•ാരെ പെട്രോള്‍ ബോംബുകളും തീപന്തങ്ങളും തോക്കുകളുമായി നേരിടുന്ന കാഴ്ച അവരുടെ മുന്‍കാല ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഒരു അല്‍ഭുതവുമുളവാക്കില്ല. മലപ്പുറത്തെ പിന്നാക്ക ,തീരപ്രദേശമായ താനൂരില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടുമുതല്‍ പുലര്‍ച്ചെവരെ നീണ്ട സി.പി.എം-പൊലീസ് നരനായാട്ടിനെ ഒരുസംഘം ആളുകളുടെ വെളിവുകെട്ട പേക്കൂത്തായി മാത്രം നോക്കിക്കാണാനാവില്ല. സി.പി.എം പ്രവര്‍ത്തകര്‍ മാത്രമല്ല, ക്രമസമാധാനം പരിപാലിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ്സേന തന്നെ അക്രമപരമ്പരകള്‍ക്ക് ചുക്കാനേന്തി എന്നത് നിസ്സാരമായി കാണാവതല്ല. ഒറ്റ രാത്രികൊണ്ട് വീടുകളും കടകളും ബസ്സും കാറും ഓട്ടോയുമടക്കം നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയ അക്രമികളെ പിടികൂടാന്‍ തയ്യാറാകാതിരുന്ന പൊലീസാകട്ടെ നിസ്സഹായരായ മനുഷ്യരോട് അതിക്രൂരമായാണ് പെരുമാറിയത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തേര്‍വാഴ്ചയാണ് ഭരണകൂടഭീകരതയായി താനൂരുകാരുടെ നെഞ്ചില്‍ താണ്ഡവനൃത്തമാടിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എം സ്വതന്ത്രന് വി. അബ്ദുറഹ്്മാനും സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി ഇ. ജയനുമാണ് അക്രമങ്ങള്‍ക്ക് ചരടുവലിച്ചത്. ഏറെക്കാലമായി ശാന്തമായിരുന്ന പ്രദേശത്ത് കുറച്ചുകാലമായി ചിലരുണ്ടാക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതില്‍ താല്പര്യം കാട്ടാതിരുന്ന പൊലീസ് ആഭ്യന്തരം ഭരിക്കുന്ന സി.പി.എമ്മിന്റെ ഇച്ഛക്കൊത്ത് തുള്ളുകയായിരുന്നു. ബാഫഖിതങ്ങളും സി.എച്ചും ഇ. അഹമ്മദും മുതല്‍ അബ്ദുറഹ്്മാന് രണ്ടത്താണി വരെ വിജയിച്ച താനൂരില്‍ നിന്ന് പണക്കൊഴുപ്പും കയ്യൂക്കും കൊണ്ട് കഴിഞ്ഞ തവണനിയമസഭയിലെത്തിയ രാഷ്ട്രീയഭിംക്ഷാംദേഹിയാണ് ഇപ്പോഴത്തെ എം.എല്‍.എ. ഇനിയൊരിക്കലും മുസ്്ലിംലീഗിന് മണ്ഡലം തിരിച്ചുപിടിക്കാതിരിക്കാനുള്ള എല്ലാവിധ കുതന്ത്രങ്ങളും പയറ്റുന്ന ചുവപ്പ•ാരുടെ പാഴ്ശ്രമം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയതാണ്. രാജാവിനെക്കാള്‍ രാജഭക്തികാട്ടുന്ന പൊലീസും പാര്‍ട്ടിയുടെ അക്രമപാരമ്പര്യവും പരമാവധി പരീക്ഷിക്കുകയായിരുന്നു ഇവിടെ ഇക്കൂട്ടരെന്നതിന് നിരവധി സംഭവങ്ങളും നിഷ്പക്ഷജനങ്ങളും പലതവണ സാക്ഷികളാണ്.
ഞായറാഴ്ച രാത്രി കുഞ്ഞിച്ചന്റെ പുരക്കല്‍ സൈനയുടെ വീടിനുനേരെ സി.പി.എമ്മുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞത് പ്രദേശത്ത് വന്‍തീപിടുത്തത്തിന് കാരണമായി. പ്രായമേറിയ സ്ത്രീകളും കുട്ടികളുംവരെ ഇവരുടെ നായാട്ടിന് ഇരയായി. മുസ്്ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ കാട്ടിക്കൊടുത്തത് സി.പി.എമ്മുകാരും തച്ചുതകര്‍ത്തത് പൊലീസുമായിരുന്നു. ഉറക്കത്തിനിടെ എണീറ്റവര്‍ കഷ്ടിച്ചാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. താനൂര്‍, ചാപ്പപ്പടി, പണ്ടാരകടപ്പുറം, ആല്‍ബസാര്‍, ഫഖീര്‍പള്ളി ഭാഗത്തും ശാന്തമായിരുന്ന ഒട്ടുംപുറം, എറാളം കടപ്പുറത്തും പൊലീസ് നരാധമമായാണ് പെരുമാറിയത്. മുകളില്‍ നിന്നുള്ള കല്പനകള് ശിരസാവഹിക്കുകയായിരുന്നു പൊലീസെന്ന് ഇരകളായ സ്ത്രീകളുള്‍പെടെയുള്ളവര്‍ പറയുന്നു. സ്ഥലം കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമിച്ചുകയറി. നിരവധിവീടുകളുടെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പൊലീസ് ഭീകരതയുടെ തെളിവാണ് മമ്മിക്കല്‍വീട്ടില്‍ ഹംസക്കോയയുടെ വീട്ടുകോലായയില്‍ കിടന്ന ലാത്തിയുടെ കഷണം.രോഗികളെവരെ കേണുപറഞ്ഞിട്ടും വെറുതെ വിട്ടില്ല. പത്താംക്ലാസ് പരീക്ഷയെഴുതാന്‍പോലും കഴിയാത്തവിധം കൗമാരക്കാരെ വരെ ക്രൂരമായിമര്‍ദിക്കുകയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തതും ആറായിരംരൂപയോളം വിലവരുന്ന നിരവധി കൗതുകപ്രാവുകളെ ചുട്ടെരിച്ചതും കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന വിധമാണെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍ .എ വിശേഷിപ്പിച്ചത് സംഭവത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ്.
എന്നാല്‍ ഉത്തരവദിത്തപ്പെട്ട സ്ഥലം സാമാജികനായ അബ്ദുറഹ്്മാന് ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കാട്ടുന്ന പണിയാണ് സഭയില്‍ കാണിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിനിയെ മുസ്്ലിംലീഗുകാര്‍ നടുറോഡില്‍ അപമാനിച്ചു എന്ന ശുദ്ധനുണ അദ്ദേഹം തട്ടിവിട്ടെങ്കിലും സ്പീക്കര്‍ ഇടപെട്ട് അത് രേഖയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇടക്ക് സി.പി.എം അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവെക്കേണ്ടിവന്നിട്ടും മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ച നിലപാട് അക്രമികളെ സഹായിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്നും സ്വന്തംപാര്‍ട്ടിക്കാരുടെ ധാര്‍ഷ്ട്യം നിലനില്‍ക്കണമെന്നുമായിരുന്നോ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ്. അധികാരത്തണലില്‍ എന്തുമാകാമെന്നതിന് എണ്ണമറ്റ സംഭവങ്ങള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പതുമാസത്തിനകം ഉണ്ടായിട്ടുണ്ട്. കണ്ണൂരില്‍ മാത്രം ഒന്‍പതുപേരാണ് മുഖ്യമന്ത്രിയുടെ പൊലീസ് ഭരണത്തിന് കീഴില്‍ കശാപ്പുചെയ്യപ്പെട്ടത്. സംസ്ഥാനത്താകെ നൂറോളം പേരും. സി. പി.എമ്മുകാരുടെ കൊലപാതകരാഷ്ട്രീയത്തിനുള്ള മൗനപിന്തുണയാണ് പൊലീസ് നല്‍കിവരുന്നതെ്ന്ന് പതിവുപരാതിയാണ്.
തിരുവനന്തപുരത്ത് കാറ്റുകൊള്ളാനിരുന്ന യുവാക്കള്‍ക്കുനേരെ പിങ്ക്പൊലീസ് കയര്‍ത്തതും കൊല്ലത്ത് സദാചാരപൊലീസിംഗില്‍ ജിവന് ത്യജിക്കേണ്ടിവന്ന അട്ടപ്പാടിയിലെ യുവാവും വാളയാറില്‍ കുട്ടികളുടെ പീഡനറിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച പൊലീസും അരിയില്‍ ഷുക്കൂറിനെയും ടി.പി ചന്ദ്രശേഖരനെയും മറ്റും കൊലക്ക് കൊടുത്ത പാര്‍ട്ടിക്കാരുമെല്ലാം സര്‍വതന്ത്രസ്വതന്ത്രരായി നാട്ടില്‍ വിലസുമ്പോള്‍ താനൂരിലെ നിസ്സഹായയായ തോടകത്ത് റഫീഖത്ത് പോലുള്ളവരുടെ ദീനരോദനം കേള്‍ക്കാന്‍ പിണറായിയുടെ പാര്‍ട്ടിക്കാരും കാക്കിക്കാരും ഉണ്ടാകുമെന്ന് നിനക്കുക പ്രയാസമായിരിക്കും. ജനാധിപത്യവും നിയമക്രമവും പാലിച്ച് ജീവിക്കാനുള്ള പൗരന്റെയും പ്രതിപക്ഷകക്ഷി പ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് നാടിനെ അക്രമികള്‍ക്ക് ഒറ്റുകൊടുക്കുന്നതിന് സമാനമാണ്. എഴുപതാണ്ടിന്റെ മഹിതമായ പാരമ്പര്യമുള്ള ഒരുകക്ഷിക്ക് ഏതെങ്കിലും ബിനാമിരാഷ്ട്രീയക്കാരന്റെ ചെപ്പടിവിദ്യകണ്ട് പിരിഞ്ഞുപോകാന്‍ കഴിയില്ലെന്ന് സവിനയം ഓര്‍മിപ്പിക്കട്ടെ. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുള്ള കുബുദ്ധി എളുപ്പം തിരിച്ചറിയാന്‍ ത്യാഗധനരായപാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കഴിയും. ഉസ്താദിനെ ആരും ഓത്തുപഠിപ്പിക്കാന്‍ വരേണ്ട.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india18 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF18 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala16 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala15 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala13 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
india16 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്

