kerala

ചന്ദ്രികയും ഔറയും സംയുക്തമായി സംഘടിപ്പിച്ച എജ്യുക്കേഷന്‍ എക്‌സ്‌പോ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

By webdesk13

December 10, 2024

ചന്ദ്രികയും ആന്ധ്ര പ്രദേശ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഔറയും സംയുക്തമായി അജ്മാനില്‍ സംഘടിപ്പിച്ച എജ്യുക്കേഷന്‍ എക്‌സ്‌പോ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജ്മാന്‍ കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ കരീം, നജീബ് കാന്തപുരം എം എല്‍ എ, വി ടി ബല്‍റാം, ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, ഔറ മാനേജര്‍ ഡോ. മനോജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു .

അജ്മാനിലെ ഉമ്മുല്‍ മുഹ്മിനീന്‍ ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന എക്‌സ്‌പോയില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിദേശത്ത് ചന്ദ്രിക നടത്തുന്ന ആദ്യ വിദ്യാഭ്യാസ പ്രദര്‍ശനമാണിത്‌.